രാമായണം ഒരു പുനർവായന’ എന്നാണ് പുസ്തകത്തിന്റെ പേര്, പേര് ഇഷ്ടമായില്ലെങ്കിൽ ഒന്നു പരിഷ്കരിച്ചു തരണം.’
രവിയേട്ടന് അത്യാവശ്യമായി കാണണം, വേഗം വരൂയെന്നു പറഞ്ഞുകുഴിക്കട രാധാകൃഷ്ണൻ ചേട്ടൻ വിളിച്ചു. തിരുവനന്തപുരത്ത്മനോരമ റോഡിന്റെ തുഞ്ചത്ത് മോഡൽ സ്കൂൾ ജംങ്ഷനിലെ കുഴിക്കടയിലെ വലിയൊരു മേശയ്ക്കു ചുറ്റും ആറേഴു പേരു കൂടിയിരുന്ന് വൈകിട്ടൊരു സദസുണ്ട്. രാഷ്ട്രീയം ഒഴികെ സിനിമയും സാഹിത്യവും ഫുട്ബോളും അങ്ങനെ എന്തും പറയാം…കേൾക്കാം. ചെല്ലുമ്പോൾ രവിയേട്ടൻ ഒറ്റയ്ക്കാണ്. വിരലു താടിയ്ക്കൂന്നി വലിയ ചിന്താഭാരത്തിൽ.കണ്ടയുടനെ പറഞ്ഞു, ‘ശ്രീരാമനെക്കുറിച്ചും ശ്രീകൃഷ്ണനെക്കുറിച്ചും ചിലതു പറയാനുണ്ട്. എല്ലാം കേട്ടശേഷം ആരാണ് മികച്ചയാളെന്നു പറയണം.’രണ്ടുമണിക്കൂറോളം രാമായണവും മഹാഭാരതവും താരതമ്യം ചെയ്തു.സമയം പോയതറിഞ്ഞില്ല, ബോറടിച്ചില്ല. […]
Read More