ഈ കാലത്ത് മാസ്ക് നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്.
ഈ കാലത്ത് മാസ്ക് നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്. നമ്മൾ ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായി നശിപ്പിക്കേണ്ടത് നമ്മുടെ ചുമതലയാണ്. നമ്മളെ കോവിഡിൽ നിന്നും സംരക്ഷിക്കുന്ന മാസ്‌കിൽ നിന്നും പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്.
Read Moreനമ്മുടെ കൂടി സ്നേഹം ഇൻവെസ്റ്റ് ചെയ്യുമ്പോഴാണ് പ്രകൃതി ഉണ്ടാകുന്നത്.
താവു – കാവ്ഒന്നു കാണാനുള്ള ഭാഗ്യം ലഭിക്കുന്നത് ഏപ്രിൽ 10നാണ്. ഇലക്ഷൻ തിരക്കുകൾ ഒക്കെ കഴിഞ്ഞ്.ഞാനും ജയിംസ് അഗസ്റ്റിനും ജിപ്സനും ജോയിസിയും മരിയയും ജിഷയും എന്റെ കുടുംബവും ചേർന്നാണ് പൊന്നാരിമംഗലത്തെ താവു – കാവിലേക്ക് പോയത്. നാൽപതു വർഷങ്ങൾക്കുശേഷം പൊന്നാരിമംഗലം മുളവുകാട് പ്രദേശങ്ങൾ എങ്ങിനെയായിരിക്കും?കൊച്ചി നഗരത്തിന്റെ വളർച്ചയിൽ പങ്കുചേർന്ന് വീർപ്പുമുട്ടുന്ന ഒരു പ്രദേശതന്നെയാകും അത്. നേരെ പറഞ്ഞാൽ മുളവുകാട് ഗ്രാമം നഗരത്തിൽ ലയിക്കും. ഒന്ന് ഉറപ്പാണ്. പൊന്നാരിമംഗലം എങ്ങിനെ മാറിയാലും അവിടെ 40 സെന്റ് സ്ഥലത്ത് ഒരു […]
Read Moreഇന്ന് പരിസ്ഥിതി ദിനം.അറിയുക, വിസ്‌മൃതിയിലായിക്കൊണ്ടിരിക്കുന്ന എരുമേലിയിലെ രഹസ്യ തപോവനത്തെ..
എരുമേലിക്കടുത്ത് വിഴിക്കത്തോട് മണിമലയാറിൻറ്റെ തീരത്താണ് രണ്ടര ഏക്കറിലെ ഔഷധ തപോവനം. അധികമാർക്കുമറിയില്ല ഈ സ്വകാര്യ വനത്തെ. ഏതാനും വർഷം മുമ്പ് വരെ ഗവേഷക വിദ്യാർത്ഥികൾ പഠനത്തിനായി ഇവിടെ എത്തുമായിരുന്നു. അപൂർവ ഔഷധ സസ്യങ്ങളാൽ സമ്പന്നമായിരുന്നു ഈ സ്വകാര്യ വനം. ഇപ്പോൾ പരിചരണം നിലച്ചതോടെ പലതും നാമാവശേഷമായിക്കൊണ്ടിരിക്കുന്നു വാസനദ്രവ്യമായ അത്തറ് ലഭിക്കുന്ന ഔദ് മരങ്ങളും പരിമളം പടർത്തുന്ന അഖിലും രുദ്രാക്ഷക്കായകൾ നിറഞ്ഞ രുദ്രാക്ഷ മരങ്ങളും ആവോളം ശുദ്ധ വായു സമ്മാനിക്കുന്ന വിവിധ തരം ആൽ മരങ്ങളും ഒരിക്കലും ചിതലെടുക്കാത്ത […]
Read Moreകോട്ടയം ജില്ലയിലെ പോത്തിറച്ചി സ്വര്‍ണം പൂശിയതാണോ?
ഈ ഒരു തലക്കെട്ടിൽ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട കെ വി ജോർജ് എന്നയാളുടെ പരാതി ഫേസ്ബുക്ക് ഗ്രൂപ്പുകളിലേക്ക് കൂടി വ്യാപിച്ചതോടെ ചൂടേറിയ ചർച്ചകളിലൂടെ ഉയർന്നിരിക്കുകയാണ് ബീഫ് വിലയിലെ വിവാദം… ബീഫ് കഴിക്കാന്‍ ഇഷ്ടമുള്ളവർ ധാരാളമാണ്. അതുകൊണ്ട് തന്നെ വില കൂടിയതിന്റെ പേരിലുള്ള പരാതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇറച്ചി വില്പനക്കാരിലും ജോർജിന്റെ പരാതി നന്നായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. താമസിയാതെ ജില്ലാ ഭരണകൂടം ഇടപെടുമെന്ന് ഉറപ്പായിട്ടുമുണ്ട്. വില കുറയ്ക്കേണ്ടി വരുമെന്ന സൂചന ഇതോടെ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ഓരോ […]
Read Moreവൈദ്യുതി സുരക്ഷാഗാനം
ലോഹത്തോട്ടികൾ,അലുമിനിയം ഏണികൾ ഉപയോഗിക്കുന്നത് മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.മരങ്ങളില്‍ നിന്നും കായ്ഫലങ്ങള്‍ പറിക്കുമ്പോള്‍ ഇരുമ്പ്, അലൂമിനിയം തുടങ്ങിയവ കൊണ്ടുള്ള ലോഹത്തോട്ടികള്‍ ഒരു കാരണവശാലും വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഉയര്‍ത്തരുത്.അശ്രദ്ധ, അറിവില്ലായ്മ എന്നിവ മൂലമാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത്. ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ പാലിക്കുക.വൈദ്യുതി കമ്പികള്‍ പൊട്ടി വീണതായി ശ്രദ്ധയില്‍ പെട്ടാല്‍ KSEB അധികൃതരെ വിവരം അറിയിക്കുകയോ അല്ലെങ്കില്‍ 1912 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.
Read Moreവെള്ളിയാഴ്ച 16,229 പേര്‍ക്ക് കോവിഡ്; 25,860 പേര്‍ രോഗമുക്തി നേടി
une 4, 2021 ചികിത്സയിലുള്ളവര്‍ 1,74,526 ആകെ രോഗമുക്തി നേടിയവര്‍ 24,16,639 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകള്‍ പരിശോധിച്ചു ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ വെള്ളിയാഴ്ച 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ […]
Read Moreഅപകീർത്തികരമായ പരാമർശം: നിയമ നടപടിയുമായി ഡോ.കെ.എസ് രാധാകൃഷണൻ
തിരുവനന്തപുരം: തന്നെ വ്യക്തിപരമായും ബി.ജെ.പി പാർട്ടിയെയും അപമാനിക്കാൻ ശ്രമിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെ എസ് രാധാകൃഷണൻ. ‘അഭിലാഷ് പി.കെ മാർക്സിസ്റ്റ്’ എന്ന വ്യാജ ഐഡിക്കെതിരെയാണ് പരാതി നൽകിയിട്ടുളളത്. തന്നെയും ബി.ജെ.പിയെയും അപമാനിക്കാനുള്ള വ്യാജ വാർത്ത എന്ന നിലയിലാണ് പരാതിപ്പെട്ടിട്ടുള്ളത്. കൊച്ചി പോലീസ് കമ്മിഷണർ , ഡി.ജി.പി എന്നിവർക്ക് ഇമെയിൽ വഴിയാണ് ഡോ.കെ.എസ് രാധാകൃഷണൻ പരാതി നൽകിയത് . എന്നെ വ്യക്തിപരമായും പാർട്ടിയെ ഒട്ടാകെയും അപകീർത്തിപ്പെടുത്തുന്ന ഒരു വ്യാജ ഫെയ്സ്ബുക്ക് […]
Read Moreജൂൺ 5 മുതൽ 9 വരെ അധിക നിയന്ത്രണങ്ങൾ: മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജൂൺ 5 മുതൽ 9 വരെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പ്രവർത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങൾക്ക് ജൂൺ 4 ന് രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. ജൂൺ 5 മുതൽ ജൂൺ 9 വരെ ഇവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ […]
Read More