ഓണം, അത് കേരളീയരുടെ ആകെമാനമുള്ള ഒരു അഭിമാനോത്സവമാണ്.
പ്രിയ സുഹൃത്തെ, മലയാളികളെ കോർത്തിണക്കുന്ന ദൈവാനുഗ്രഹമാണ് ഓണം. ഓണം ഏതെങ്കിലും ഒരു വിഭാഗത്തിന്റെയല്ല എന്നോർക്കണം, അത് കേരളീയരുടെ ആകെമാനമുള്ള ഒരു അഭിമാനോത്സവമാണ്. പഞ്ഞ കർക്കിടകം കഴിഞ്ഞു ചിങ്ങ മാസം വരുമ്പോൾ മലയാളികളുടെ മനസ്സ് പ്രകാശമാനമാകും. മരണഭീതിയുളവാക്കുന്ന കോവിഡിനെ മറികടന്നു കോവിഡിനൊപ്പം ജീവിക്കാൻ പഠിച്ചുകൊണ്ടു, മ്ലാനമായ മുഖത്തു ചിരിപടർത്തി നാമെല്ലാം ഓണം ആഘോഷിക്കാൻ ഒരുമ്പെടുന്നു. ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന ഗാനം നമ്മുടെ മനസ്സുകളെ പഴയ നല്ല കാലത്തേക്ക് കൈ പിടിച്ചുകൊണ്ടുപോകുന്നു. എത്ര കഷ്ടപ്പാടുണ്ടെങ്കിലും ഓണമാകുമ്പോൾ […]
Read Moreഓണ സദ്യ
ഓണ സദ്യ സദ്യ ഉണ്ണാത്തവരായി ആരും ഉണ്ടാകില്ല. ഓണം ഇങ്ങെത്തുമ്പോള്‍ നമ്മള്‍ ഏറ്റവുംകൂടുതല്‍ തയ്യാറെടുപ്പ് നടത്തുന്നതും ഓണസദ്യ ഒരുക്കാനായിരിക്കും.ഓണസദ്യഒരുക്കുമ്പോള്‍ ഓര്‍ക്കാനായി ചില വിശേഷങ്ങള്‍ ഇതാ. ബന്ധു മിത്രാദികളോടൊപ്പമുള്ള മഹാഭോജനം എന്ന് അര്‍ഥമുള്ള ‘സഗ്ധി’ എന്ന സംസ്കൃതശബ്ദത്തില്‍ നിന്നാണ് ‘സദ്യ’ എന്ന മലയാള വാക്കിന്റെ ഉദ്ഭവം. രുചികളെല്ലാം അടങ്ങിയിരിക്കണം ഒരു സദ്യയില്‍. സസ്യാഹാരം ആയിരിക്കും പ്രധാനമായും ഉള്‍പ്പെടുത്തുക. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്നതാണ് സദ്യ. നിലത്തു പായ വിരിച്ച് അതില്‍ തൂശനില […]
Read Moreഅമ്മയുടെ കൈപ്പുണ്യത്തിൽ ഉണ്ടാക്കിയിരുന്ന നാവിലൂറും വിഭവങ്ങളുടെ സമ്മേളനമായിരുന്നു നാട്ടിലെ ഓണാഘോഷം.
ഓണം ഇന്ന് മലയാളിയുടെ മാത്രം ആഘോഷമല്ല. മലയാളി എവിടെയൊക്കെ ഉണ്ടോ അവരുടെ അയൽപക്കക്കാരും, കൂടെ ജോലി ചെയ്യുന്നവരും ഒക്കെയായി മുഴുവൻ സമൂഹത്തിന്റേയും ആഘോഷമായി ഓണം മാറിക്കഴിഞ്ഞു. ഊണുമേശയിൽ നിന്നും നടയിലകത്ത് എല്ലാവരും താഴെ ഒരുമിച്ചിരുന്ന് അമ്മയുടെ കൈപ്പുണ്യത്തിൽ ഉണ്ടാക്കിയിരുന്ന നാവിലൂറും വിഭവങ്ങളുടെ സമ്മേളനമായിരുന്നു നാട്ടിലെ ഓണാഘോഷം. ഓണ ദിവസം അധികവും വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം തന്നെയാകും. ഓണത്തിന് ഒരാഴ്ച മുൻപേ ആരവങ്ങളുയർത്തുന്നതായിരുന്നു ചിറ്റാട്ടുകര അങ്ങാടി. നാടൻ ചെങ്ങാലിക്കോടൻ കാഴ്ചകുലകളുടെ പ്രദർശനത്തോടെയാണ് ഓണവിപണി ഉണരുക. കുര്യാൽ ഓസേപ്പേട്ടന്റെ സോമില്ലിന് പരിസരത്തും, […]
Read Moreക്രിസ്ത്യാനികൾ ഓണം ആഘോഷിക്കണമോ?
ഓണം മലയാളിയുടെ വിളവെടുപ്പ് ഉത്സവമാണ്, ആഘോഷമാണ്. ഒരാഘോഷം എന്ന നിലയിൽ എനിക്ക് ഓണം ആഘോഷിക്കാം. നല്ല ഭക്ഷണം കഴിക്കാനും, നല്ല വസ്ത്രം ധരിക്കാനും, എല്ലാവരും സമത്വത്തിന്റെ നിറവിൽ സമൃദ്ധിയുടെ പ്രതീക്ഷയിൽ ഈ ആഘോഷത്തിൽ പങ്ക്ചേരുന്നതിൽ എന്താണ് തെറ്റ്.ഇത് വാമന ജയന്തിയാണോ? മാവേലി ജയന്തിയാണോ? മാവേലി അസുരനാണോ? ദേവനാണോ? ഓണത്തിന്റെ ഭാഗമായി ഊഞ്ഞാൽ ആടുമ്പോഴും, കുട്ടനാട്ടുകാർ തുഴകൾ വലിച്ചെറിഞ്ഞ് ആർപ്പ് വിളിച്ച് വള്ളം തുഴയുമ്പോഴും ഈ ചോദ്യങ്ങളൊന്നും ആരും ചോദിച്ചിട്ടില്ല…….ആരും ചിന്തിച്ചിട്ട് പോലുമില്ല. ഓണത്തെ നമ്മുടെസാമൂഹിക ജീവിതവുമായി ബന്ധപ്പെടുത്താം, […]
Read Moreഓണം: കടകളുടെ പ്രവർത്തന സമയത്തിൽ ഇളവ്
ഓണം പ്രമാണിച്ച് ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ടു വരെ കണ്ടെയ്ൻമെൻ്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത അറിയിച്ചു. കണ്ടെയ്ൻമെൻ്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗനിർദ്ദേശപ്രകാരം പ്രവർത്തിക്കണം.
Read Moreഓണം ആഘോഷിക്കാം: സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്
തിരുവനന്തപുരം: കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നമ്മുടെ നാടും നഗരവുമൊന്നും കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും വേണമോ കോവിഡ് പകരുമെന്ന അവസ്ഥയാണ്. സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. ‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’ എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണം. എല്ലാവരും മാസ്‌കുകള്‍ കൃത്യമായി ധരിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ […]
Read Moreഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. രോഗവ്യാപനം തടയാന്‍ നാം കഠിന ശ്രമം നടത്തുകയാണ്. ഈ ഘട്ടത്തില്‍ രോഗത്തെ നിസാരവല്‍ക്കരിക്കുന്ന ചിലരുമുണ്ട്. രോഗത്തെ അതിന്റെ വഴിക്കുവിടാമെന്ന സമീപനം ഒരിക്കലും പാടില്ല. സ്ഥിതി വഷളാക്കുവാന്‍ നോക്കുന്നവരുമുണ്ട്. അത്തരക്കാരുടെ മുന്നില്‍ നിസ്സഹായരായിരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടഞ്ഞ് ജീവന് രക്ഷിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. രോഗികളുടെ […]
Read More