സ്കൂളുകൾ തുറക്കില്ല: ജൂണ്‍ ഒന്ന് മുതൽ ഓണ്‍ലൈന്‍ ക്ലാസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കില്ല.പകരം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒന്നിന് ആരംഭിക്കും. ഇന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബുവിൻറെ അധ്യക്ഷതയില്‍ നടന്ന ക്യുഐപി അധ്യാപക സംഘടനാ പ്രതിനിധികളുടെ ടെലികോണ്‍ഫറന്‍സിലാണ് തീരുമാനം. രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് ക്ലാസുകള്‍. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിദ്യാര്‍ഥികള്‍ക്ക് മറ്റ് സൗകര്യങ്ങള്‍ ഒരുക്കും.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ സ്കൂള്‍ തുറക്കുകയുള്ളു. നിര്‍ദേശങ്ങള്‍ വരുന്നതുവരെ അധ്യാപകരും കുട്ടികളും വിദ്യാലയങ്ങളില്‍ ഹാജരാകേണ്ടതില്ല. ഓരോ വിഷയത്തിനും പ്രൈമറി തലത്തില്‍ […]
Read More