ഓണ്‍ലൈന്‍ പഠനത്തിന് സ്‌റ്റേ ഇല്ല
കൊച്ചി: വിക്ടേഴ്‌സ് ചാനലിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ പഠനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റൽ സൗകര്യങ്ങൾ ഏർപ്പെടുത്തും വരെ ക്ലാസുകള്‍ നിര്‍ത്തിവെക്കൻ സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോവുന്നതിന് നടപടികള്‍ ഉണ്ടായേ തീരൂവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അമ്മയായ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സി സി ഗിരിജയാണ്, ക്ലാസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ ഇടക്കാല […]
Read More