ഇഐഎ ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം:പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല നിര്‍ദേശങ്ങളോടും യോജിക്കാനാവില്ല എന്നതാണ് സംസ്ഥാനത്തിന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.ഈകാര്യവുമായി ബന്ധപ്പെട്ട് എല്ലാവിഭാഗങ്ങളുമായി കുടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമെ അന്തിമ തീരുമാനത്തിലെത്താവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിച്ച് ചില കാര്യങ്ങളില്‍ മാറ്റം വേണമെന്ന അഭിപ്രായം പ്രത്യേകമായി പറയുന്നുണ്ട്. പ്രധാനമായും ഖനനാനുമതിയുമായി ബന്ധപ്പെട്ട കാര്യത്തിലെ ഭേദഗതിയാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. ഇടത്തരംവിഭാഗത്തിലെ കാറ്റഗറി ബി.വണ്ണില്‍ അഞ്ചുഹെക്ടറില്‍ കൂടുതല്‍ നൂറുഹെക്ടര്‍ വരെ എന്ന വ്യവസ്ഥയാണ് […]
Read More