ഫാ. സ്റ്റാന്‍ സാമിയെ ജയിലിലടച്ച നടപടി ഖേദകരം: മുഖ്യമന്ത്രി
തിരുവനന്തപുരം: ആദിവാസികൾക്കിടയിലെ മനുഷ്യാവകാശ പ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തു ജയിലിലടച്ച നടപടി ഖേദകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എണ്പത്തിമൂന്നുകാരനായ ഫാ. സ്റ്റാൻ സ്വാമി പതിറ്റാണ്ടുകളായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുകയാണ്.അവശതയനുഭവിക്കുന്ന ആദിവാസികൾക്കു നേരെ ഉണ്ടാകുന്ന ജനാധിപത്യ ധ്വംസനം ചോദ്യം ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുന്ന മനോഭാവം ഇന്ത്യൻ ഭരണഘടനയ്ക്ക് യോജിച്ചതല്ല.ഭൂമിക്കു വേണ്ടിയും വനാവകാശത്തിനു വേണ്ടിയും ആദിവാസികൾ നടത്തുന്ന സമരങ്ങളെ പിന്തുണക്കുകയും അത്തരം പ്രശ്നങ്ങളെക്കുറിച്ചു ആഴത്തിൽ പഠിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിലാണ് ഫാ. സ്റ്റാൻ […]
Read Moreഎല്ലാ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി: രൂക്ഷ വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ് ഹൗസിലെ ക്യമറകള്‍ ഇടിവെട്ടിപ്പോയതല്ലന്നും തെളിവുകള്‍ ഇല്ലാതാക്കാന്‍ നശിപ്പിച്ചതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി തന്നെയാണ്. ആറ് തവണ എന്തിനാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടത്. എല്ലാത്തിനും ശിവശങ്കരനെ ബന്ധപ്പെടാനാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ നടക്കുന്ന കേസുകളുടെയെല്ലാം അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയിലേക്കാണ്. സംസ്ഥാനത്തുണ്ടായ എല്ലാ ദുരന്തങ്ങളും അഴിമതി നടത്താനുളളമാര്‍ഗമായി ഈ സര്‍ക്കാര്‍ മാറ്റി തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോട് കള്ളം പറഞ്ഞ മുഖ്യമന്ത്രി […]
Read Moreക്ലാസ് മുറികൾക്കൊപ്പം പഠനാന്തരീക്ഷവും ഹൈടെക് ആക്കി മാറ്റിയാണ് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുള്ള ആദ്യസംസ്ഥാനമെന്ന പദവിയിലേക്ക് കേരളം ചുവടു വെക്കുന്നത്. -മുഖ്യമന്ത്രി
ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും സ്ഥാപിക്കുകയും ചെയ്യുക മാത്രമല്ല ചെയ്തത്, അതിനനുസൃതമായി നമ്മുടെ അധ്യാപനരീതികളിലും ആവശ്യമായ മാറ്റം സാധ്യമാക്കി. ഡിജിറ്റൽ പഠനം എളുപ്പമാക്കാൻ ‘സമഗ്ര’ ഡിജിറ്റൽ പഠന വിഭവപോർട്ടലിന് രൂപം നൽകിയിട്ടുണ്ട്. ഈ വിഭവപോർട്ടലിലൂടെ പഠനത്തിനാവശ്യമായ സാമഗ്രികൾ ശേഖരിക്കാം. ഇതിനായി അധ്യാപകർക്ക് ഓൺലൈനായി പരിശീലനവും നൽകി. കോവിഡ് പ്രതിസന്ധി കാലത്ത് ഓൺലൈൻ പഠനം വേഗത്തിൽ നടപ്പിലാക്കാനും സംസ്ഥാനത്തിനായി. സർക്കാരിനൊപ്പം അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുസമൂഹവും കൈകോർത്തതാണ് കാലത്തിനനുസരിച്ച് മാറ്റം സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ
Read Moreവിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുകയാണ്.
മികച്ച വിദ്യാഭ്യാസമാണ് സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം. അതിനായി വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടണം. ആധുനിക സങ്കേതങ്ങളെ പഠനമുറികളിൽ ഉപയോഗിക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവകരമായ വികസനമാണ് നടപ്പായത്. ഈ ദൃഢനിശ്ചയത്തിൻ്റെ ഭാഗമായി എല്ലാ പൊതു വിദ്യാലയങ്ങളിലും സ്മാർട് ക്ലാസ് റൂമുള്ള ആദ്യ സംസ്ഥാനമായി നാം മാറുകയാണ്. ആദ്യഘട്ടത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൈറ്റ്സിൻ്റെ നേതൃത്വത്തിൽ 8 മുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റി. […]
Read Moreഒക്ടോബര്‍, നവംബര്‍ മാസങ്ങൾ നിർണായകം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കോവിഡ് വ്യാപനവും ഇതുമൂലമുള്ള മരണവും വര്‍ധിച്ചേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ട് മാസം സംസ്ഥാനത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ മരണം അധികമാകുന്നത് നല്ലനിലയ്ക്കു തടയാന്‍ സാധിക്കൂ. നിലവില്‍ പതിനായിരത്തിനു മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചതാണ് രോഗികളെ കൂടുതലായി കണ്ടെത്താന്‍ സാധിക്കുന്നത്. എന്നാല്‍ മുന്‍പ് ഇല്ലാത്ത നിലയില്‍ കോവിഡ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിലാണ്. ഇതിനാല്‍ രോഗികളുടെ […]
Read Moreകേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.-മുഖ്യ മന്ത്രി
ബിഹാറിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തു വന്ന അദ്ദേഹം അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിലൂടെയാണ് ദേശീയ നിരയിലേക്ക് വന്നത്. സാമൂഹ്യനീതിക്ക് വേണ്ടി ഉറച്ച നിലപാട് എടുത്ത അദ്ദേഹം നാലു പതിറ്റാണ്ടിലേറെയായി പാർലമെന്റിലെ സജീവ സാന്നിദ്ധ്യമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യ മന്ത്രി പിണറായി വിജയൻ
Read Moreലൈഫ് മിഷൻ: സിബിഐ വിഷയത്തിൽ ഓര്‍ഡിനന്‍സ് വേണ്ടെന്നു സിപിഎം
തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐ അന്വേഷണം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്നു സിപിഎം തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ചു ധാരണയായത്. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതിനെത്തുടര്ന്നാണു സിബിഐയെ നിയന്ത്രിക്കാന്‍ നീക്കമുണ്ടായത്. എന്നാല്‍, ഓര്‍ഡിനന്‍സ് ജനങ്ങളില്‍ തെറ്റിധാരണയുണ്ടാക്കുമെന്നു പാര്‍ട്ടി വിലയിരുത്തി. ലൈഫ് മിഷന് ക്രമക്കോട് സംബന്ധിച്ച അന്വേഷണം തടയാനാണ് ഓര്‍ഡിനന്‍സ് എന്നു വ്യാഖ്യാനിക്കപ്പെടുമെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രചാരണം നടത്താനും സിപിഎം തീരുമാനിച്ചു. ബാബറി മസ്ജിദ് കേസില്‍ സിബിഐ കോടതിക്കുപോലും സിബിഐയുടെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന […]
Read More