കവിത|എലിക്കുട്ടികൾ

Share News

. എലിക്കുട്ടികൾ ഉപയോഗശൂന്യമായതിനാൽഞാൻ എന്നെതട്ടിൻ പുറത്തേയ്ക്കെടുത്തു വെച്ചു.ദ്രവിച്ച് വീഴാറായതിനാൽഈ പിരിയൻ ഗോവണി കയറിഇങ്ങോട്ടാരും വരില്ലെന്ന്എനിയ്ക്കുറപ്പാണ്… കൈയൊടിഞ്ഞതുംകാലുളുക്കിയതുംഎടുപ്പ് മാറ്റിവെയ്ക്കാറായതുംഅങ്ങനെയെന്തൊക്കെയോസ്കാനിങിൽ കണ്ടെന്ന്അതിയാനും പിള്ളാരുംപറയുന്നുണ്ടായിരുന്നു ചങ്ക് കലങ്ങിയത് മാത്രമായിരുന്നുഎന്റെ പ്രശ്നംഅതാകട്ടെ ഒരു എം ആർ ഐ യിലുംതെളിഞ്ഞതുമില്ല ഈ മാറാലകൾക്കിടയിൽപഴയ മട്ടരി ചാക്കിന്മേൽചുക്കിച്ചുളിഞ്ഞുള്ളഈ കിടപ്പ് തുടങ്ങീട്ട്എത്രയായെന്നാണ്…. ചില്ലോടിനുള്ളിലൂടെഅതിക്രമിച്ച് കയറുന്നസൂര്യവെളിച്ചം മാത്രംരാവിലെയെന്നുംസന്ധ്യയെന്നുംഎന്നുമെന്നോട് പറഞ്ഞു എലിക്കുട്ടികളുടെ ഓടിക്കളിയ്ക്കലുംഅവയെ പിടിയ്ക്കാൻകണ്ടൻ പൂച്ചയുടെ അമറലുംഎനിയ്ക്കിപ്പൊ ശീലമായി.പറ്റുന്ന പോലൊക്കെകണ്ടനെ ഞാൻ ഓടിച്ചു വിടുംപാവം എലിക്കുട്ടികൾഅവർക്ക് ഞാനല്ലാതാരുണ്ട്??? രാവിലെ വെള്ളച്ചോറുംരാത്രി കഞ്ഞിയുമായിഞാൻ ജീവനോട് പൊരുതുന്നു.ഞാൻ പോയാൽ പിന്നെഈ എലിക്കുട്ടികൾക്കാരാണ്???പാവങ്ങൾ!!! ജ്യോതി […]

Share News
Read More