അള്‍ത്താരകളിലെ ദേവസംഗീതം നിലച്ചു.
കാഞ്ഞിരത്താനം: അള്‍ത്താരകളിലെയും ദേവസംഗീതത്തിന്റെ രാജാവായിരുന്നു ഇന്ന് പുലര്‍ച്ചെ അന്തരിച്ച പൂവക്കോട്ട് കുര്യച്ചന്‍ എന്ന വയലിനിസ്റ്റ് സിറിള്‍ ജോസ് ചേട്ടന്‍ (77). ഓര്‍മ്മവെച്ച നാള്‍ മുതല്‍ കേള്‍ക്കുന്നതാണ് ഇടവക പള്ളിയായ കാഞ്ഞിരത്താനത്തെ യോഹന്നാന്‍ മാംദാന ഇടവകയിലെ അള്‍ത്താര സംഗീതത്തില്‍ കുര്യച്ചന്റെ വയലിന്‍ ശബ്ദം. നാടകങ്ങള്‍ ജനകീയ കലയായിരുന്ന കാലത്ത് നിരവധി ട്രൂപ്പുകളില്‍ വയലിനിസ്റ്റായി ജോലി ചെയ്തട്ടുണ്ട്. പ്രശസ്ത കാഥികന്മാരായ കെടാമംഗലം സദാനന്ദന്‍, എ.ജെ പാറ്റാനി, പെരുമ്പാവൂര്‍ അമ്മാള്‍, ആര്യാട് ഗോപി, പൂഴിക്കാല, കിടങ്ങൂര്‍ പ്രേംകുമാര്‍ എന്നീ കാഥികര്‍ക്കൊപ്പം ജോലിചെയ്തിട്ടുണ്ട്. […]
Read More