തൊഴിലിനായി വിദേശത്ത് പോകേണ്ടവർക്ക് പ്രത്യേക പോർട്ടൽ
തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവർക്കായി പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ പോകേണ്ടവർക്ക് ആരോഗ്യ പരിശോധനാ സർട്ടിഫിക്കറ്റുകൾ ഇതിലൂടെ ലഭ്യമാക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തനക്രമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. അതിന്റെ ഭാഗമെന്ന നിലയിൽ ഭാരം കുറഞ്ഞതും പുതുമയാർന്നതുമായ 2000 ഫെയ്‌സ് ഷീൽഡുകൾ ലഭ്യമാക്കി. സാധാരണ മഴക്കോട്ട് പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ പൊലീസ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഗാർഹികപീഡനം തടയുന്നതിനായി എല്ലാ ജില്ലകളിലും പൊലീസിന്റെ നേതൃത്വത്തിൽ ഡൊമസ്റ്റിക് കോൺഫ്‌ളിക്ട് […]
Read More