മഴക്കെടുതി: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സംസ്ഥാനത്തെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉണ്ടായ ദുരിതത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഏതാനും ജീവനുകള്‍ നഷ്ടമായത് ദുഖകരമാണെന്നും എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്തിന് ആവശ്യമായ കേന്ദ്രസഹായം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. “കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി […]
Read More