ദുഃഖം രേഖപ്പെടുത്തി കർദിനാൾ
കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലില്‍ ഇരുപതോളം ആളുകള്‍ മരിക്കുകയും 60 ലേറെപ്പേരെ കാണാതാവുകയും ചെയ്ത ദുരന്തത്തില്‍ കെസിബിസി യുടെ വര്‍ഷകാല സമ്മേളനത്തില്‍ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഗാധമായ ദുഃഖവും നടക്കവും രേഖപ്പെടുത്തി. ജീവന്‍ നഷ്ടമായവരുടെ ആത്മശാന്തിക്കായി സമ്മേളനം പ്രത്യേക പ്രാര്‍ത്ഥന നടത്തി. പ്രളയ ദിവസങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുകയും സര്‍ക്കാര്‍ നല്കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പാലിക്കുകയും ചെയ്യണമെന്നും കെസിബിസി ആഹ്വാനം ചെയ്തു
Read More