മഴക്കെടുതി: കണ്ണൂരിൽ മാറിത്താമസിക്കുന്നത് 1387 പേര്‍ മാത്രം
കണ്ണൂർ ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി മഴയ്ക്ക് ശമനമുണ്ടായതോടെ മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചവരില്‍ കൂടുതല്‍ പേരും സ്വന്തം വീടുകളിലേക്ക് മടങ്ങി. അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി ആറ് കുടുംബങ്ങളില്‍ നിന്നുള്ള 59 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്.ശക്തമായ മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആഗസ്ത് 11ന് 2354 കുടുംബങ്ങളില്‍ നിന്നുള്ള 12000ത്തിലേറെ പേര്‍ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. അവരില്‍ 10,000ത്തിലേറെ പേരും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്വന്തം വീടുകളിലേക്ക് മടങ്ങി. നിലവില്‍ 207 കുടുംബങ്ങളില്‍ നിന്നുള്ള 1328 പേര്‍ മാത്രമാണ് ബന്ധുവീടുകളില്‍ കഴിയുന്നത്.ഈ […]
Read More