സമൂഹത്തിൽ വേർതിരിവുകൾ ഉണ്ടാക്കാനുള്ള പരിശ്രമം നടക്കുന്ന ഈ കാലത്ത് ചട്ടമ്പിസ്വാമികളുടെ വാക്കുകളും ഓർമ്മകളും എന്നും നില നിർത്താനാവണം.

Share News

സാമൂഹ്യ പരിഷ്കർത്താവും ‘നവോത്ഥാന നായകനുമായ ചട്ടമ്പി സ്വാമികളുടെ 167 ആം ജയന്തി ആണ് ഇന്ന്. ചൂഷണവും ജാതിക്കോയ്മയും ഉൾപ്പെടെ താൻ ജീവിച്ച വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് മാനുഷിക മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ചട്ടമ്പിസ്വാമികൾ നേതൃത്വം നൽകി. ശൂദ്രനും സ്ത്രീയും വേദം പഠിക്കാൻ പാടില്ലെന്ന നിലപാടുകളുടെ പൊള്ളത്തരത്തെ വേദ പ്രമാണങ്ങൾ കൊണ്ടു തന്നെ പൊളിച്ചെഴുതി അറിവു നേടാനുള്ള അവകാശം എല്ലാ മനുഷ്യർക്കും ഉണ്ടെന്ന് ചട്ടമ്പി സ്വാമികൾ ഉറക്കെ വിളിച്ചു പറഞ്ഞു. നവോത്ഥാന കേരളത്തിലേക്കുള്ള ചുവടുവെപ്പിൽ ഈ നിലപാടുകളും വാക്കുകളും പ്രധാനമാണ്. […]

Share News
Read More

പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കുകൊണ്ടുവരാൻ നിലകൊണ്ട നവോത്ഥാനനായകനായിരുന്നു അയ്യങ്കാളി.

Share News

മനുഷ്യാവകാശങ്ങൾക്കുവേണ്ടി ധീരതയോടെ പോരാടിയ സാമൂഹികപരിഷ്ക്കർത്താവ് എന്ന നിലയിൽ കേരളചരിത്രത്തിൽ അടയാളപ്പെടുത്തിയ നേതാവാണ് അദ്ദേഹം.”പാഠമില്ലെങ്കിൽ പാടത്തേക്കില്ല “”ഭാരതത്തിന്റെ മഹാനായ പുത്രൻ” എന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വിശേഷിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ 158-ാം ജന്മദിനമാണിന്ന്. അയ്യങ്കാളി മാറ്റിത്തീർത്തത് അയിത്തജാതിക്കാരുടെ ജീവിതത്തെ മാത്രമല്ല, കേരള സമൂഹത്തിന്റെ ജനാധിപത്യ സങ്കൽപത്തെ കൂടിയാണ്. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. അയിത്തവും അനാചാരങ്ങളും ഉള്‍പ്പെടെയുളള ജാതീയ ഉച്ചനീചത്വങ്ങള്‍ കൊടികുത്തിവാണിരുന്ന കേരളത്തില്‍ അവര്‍ണര്‍ക്കുവേണ്ടി പോരാടിയ അജയ്യനായ നേതാവായിരുന്നു അയ്യങ്കാളി. ജാതിയുടെ പേരില്‍ വിദ്യ നിഷേധിച്ചവര്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട്‌ […]

Share News
Read More