അനശ്വര ഗായകന് യാ​ത്രാ​മൊ​ഴി

Share News

ചെ​ന്നൈ: അ​ന്ത​രി​ച്ച അനശ്വര ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് ക​ണ്ണീ​രില്‍ കു​തി​ര്‍​ന്ന യാ​ത്രാ​മൊ​ഴി. ചെ​ന്നൈ​യ്ക്ക് സ​മീ​പം ത​മാ​ര​പ്പാ​ക്ക​ത്തു​ള്ള എ​സ്പി​ബി​യു​ടെ ഫാം ​ഹൗ​സി​ല്‍ മൃ​ത​ദേ​ഹം പൂ​ര്‍​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു. ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍ നി​ന്ന് 50 കി​ലോ​മീ​റ്റ​ര്‍ മാ​റി തി​രു​വ​ള്ളൂ​ര്‍ ജി​ല്ല​യി​ലാ​ണ് താ​മ​ര​പ്പാ​ക്കം ഗ്രാ​മം. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് കോ​ട​മ്ബാ​ക്ക​ത്തെ വീ​ട്ടി​ല്‍​നി​ന്നു എ​സ്പി​ബി​യു​ടെ ഭൗ​തി​ക​ദേ​ഹം താ​മ​ര​പ്പാ​ക്ക​ത്ത് എ​ത്തി​ച്ച​ത്. താ​മ​ര​പ്പാ​ക്ക​ത്തേ​ക്കു​ള്ള അ​വ​സാ​ന യാ​ത്ര​യി​ല്‍ ഉ​ട​നീ​ളം വ​ഴി​യ​രി​കി​ല്‍ കാ​ത്തു​നി​ന്ന് ആ​രാ​ധ​ക​ര്‍ അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ജ്ഞ​ലി അ​ര്‍​പ്പി​ച്ചു. നേ​ര​ത്തെ ഇ​ന്നു രാ​വി​ലെ 11ഓ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ […]

Share News
Read More

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

Share News

ചെന്നൈ: നിത്യഹരിതഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം ഏഴാം തീയതി എസ്പിബി കൊവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്നങ്ങളാണ് ആരോഗ്യനില വഷളാക്കിയത്. വിദേശഡോക്ടർമാരുടെ ഉപദേശം അടക്കം തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഓഗസ്റ്റ് 5-നാണ് എസ് പി ബാലസുബ്രഹ്മണ്യത്തിനും ഭാര്യ സാവിത്രിക്കും കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും വീട്ടിൽത്തന്നെ ചികിത്സ തേടുകയാണെന്നും ആരാധകരോട് പറ‍ഞ്ഞത്. […]

Share News
Read More

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി അതീവഗുരുതരം

Share News

ചെന്നൈ: കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന എംജിഎം ഹെല്‍ത്ത് കെയര്‍ വൃത്തങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചതാണ് ഇക്കാര്യം. പരമാവധി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ ആരോഗ്യനില കൂടുതല്‍ വഷളായെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. […]

Share News
Read More