പി.ടി തോമസിനെതിരായ വ്യാജപ്രചാരണം: പിന്നിൽ രാഷ്ട്രീയ അന്ധതബാധിച്ചവരെന്ന് ഉമ്മന്‍ ചാണ്ടി,

Share News

തിരുവനന്തപുരം:നാല്പതുവര്‍ഷമായി മൂന്നു സെന്റ് കുടികിടപ്പു സ്ഥലം വില്ക്കാനാകാതെ ജീവിത പ്രതിസന്ധിയിലായ സിപിഎം പ്രവര്‍ത്തകന്‍ പരേതനായ ദിനേശന്റെ കുടുംബത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹായിക്കാന്‍ സന്നദ്ധനായ പിടി തോമസ് എംഎല്‍എയെ ക്രൂശിക്കാന്‍ നടത്തുന്ന വ്യാജപ്രചാരണം കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുടുംബത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യംപോലും കണക്കിലെടുക്കാതെ നിസ്വാര്‍ത്ഥമായി ഇടപെടുകയും പലരും ഇടപെട്ടിട്ടും നീണ്ടുപോയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്ത പിടി തോമസിനെ മുഖ്യമന്ത്രിയും സിപിഎമ്മും അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. രാഷ്ട്രീയ അന്ധത ബാധിച്ച് പിടി തോമസിനെ കുടുക്കാന്‍ ശ്രമിച്ചവര്‍ പാവപ്പെട്ട […]

Share News
Read More

ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാസങ്ങൾ നിർണായകം: മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​ന​വും ഇ​തു​മൂ​ല​മു​ള്ള മ​ര​ണ​വും വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ര​ണ്ട് മാ​സം സം​സ്ഥാ​ന​ത്തെ സം​ബ​ന്ധി​ച്ച്‌ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ല്‍ മാ​ത്ര​മേ മ​ര​ണം അ​ധി​ക​മാ​കു​ന്ന​ത് ന​ല്ല​നി​ല​യ്ക്കു ത​ട​യാ​ന്‍ സാ​ധി​ക്കൂ. നി​ല​വി​ല്‍ പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ലാ​ണ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം. പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച​താ​ണ് രോ​ഗി​ക​ളെ കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ മു​ന്‍​പ് ഇ​ല്ലാ​ത്ത നി​ല​യി​ല്‍ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 10 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ്. ഇ​തി​നാ​ല്‍ രോ​ഗി​ക​ളു​ടെ […]

Share News
Read More

കവി ഏഴാച്ചേരി രാമചന്ദ്രന് വയലാർ പുരസ്‌കാരം.

Share News

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ‘ഒരു നോര്‍വീജിയന്‍ വേനല്‍ക്കാലം’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മസ്‌ക്കറ്റ് ഹോട്ടലില്‍ ചേര്‍ന്ന പുരസ്‌കാര നിര്‍ണയ സമിതി യോഗത്തിനു ശേഷം വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്ബവടം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്പവുമാണ് അവാര്‍ഡ്. ഡോ. കെ. പി. മോഹനന്‍ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എന്‍. […]

Share News
Read More

അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ട പ്രവർത്തനം ഒക്ടോബർ 15 മുതൽ

Share News

തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനം ഒക്ടോബർ 15ന് ആരംഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിക്കപ്പെട്ട ഡോ. അഖിൽ സി. ബാനർജി ഉടൻ സ്ഥാനമേറ്റെടുക്കും. ഉപകരണങ്ങൾ സജ്ജംകോവിഡ് ഉൾപ്പെടെയുള്ള വൈറസ് രോഗനിർണയത്തിനാവശ്യമായ ആർ.റ്റി.പി.സി.ആർ, മറ്റ് ഗവേഷണാവശ്യങ്ങൾക്കുള്ള ജെൽ ഡോക്യുമെന്റേഷൻ സിസ്റ്റം, ബയോസേഫ്റ്റി ലെവൽ ക്യാബിനറ്റ്സ്, കാർബൺ ഡയോക്സൈഡ് ഇൻകുബേറ്റർ, സെൻട്രിഫ്യൂജ്, ഇലക്ട്രോഫോറസിസ് യൂണിറ്റ്, വാട്ടർബാത്ത് സിസ്റ്റം, നാനോഫോട്ടോമീറ്റർ തുടങ്ങി ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് വേണ്ട ഉപകരണങ്ങളെല്ലാം സജ്ജമായി. മറ്റു പ്രധാന ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള […]

Share News
Read More

സം​സ്ഥാ​ന​ത്ത് പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​ത: മുന്നറിയിപ്പ്

Share News

തിരുവനന്തപുരം : അടുത്ത മൂന്നുമണിക്കൂറിനിടെ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും രാത്രി ശക്തമായ മഴ പെയ്തിരുന്നു. ചിലയിടങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.

Share News
Read More

ലൈഫ് മിഷൻ: സർക്കാർ വിജിലൻസ് അന്വേഷണം ,പ്രഖ്യാപിച്ചു

Share News

തിരുവനന്തപുരം : വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിരുപാധികം അന്വേഷിക്കാനാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. റെഡ് ക്രസന്റുമായുള്ള ഇടപാടുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. അന്വേഷണം സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തര സെക്രട്ടറി കത്തുനല്‍കുകയും ചെയ്തിട്ടുണ്ട്. ക്രമക്കേടുകളില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തും. ലൈഫ് മിഷന്‍ പദ്ധതിക്ക് റെഡ് ക്രെസന്റിന്റെ സഹായം സ്വീകരിച്ചത് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ അല്ലെന്ന് ചീഫ് സെക്രട്ടറി […]

Share News
Read More

സർക്കാർ ശ്രമം പൊതുമേഖലയെ ശക്തിപ്പെടുത്തി വ്യാവസായിക പുരോഗതി നേടൽ- മുഖ്യമന്ത്രി

Share News

പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി വ്യാവസായിക പുരോഗതി നേടിയെടുക്കാനാണ് സർക്കാർ തുടക്കം മുതൽ ശ്രമിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഈ സർക്കാർ അധികാരമേറ്റപ്പോൾ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.6 കോടി രൂപയായിരുന്നു. ഭരണത്തിന്റെ ആദ്യ വർഷം തന്നെ നഷ്ടം 71 കോടിയായി കുറച്ചു. പിന്നീട്  തുടർച്ചയായ മൂന്നു വർഷവും ഈ സ്ഥാപനങ്ങളിൽ പലതും ലാഭത്തിലായി. 2015-16ൽ എട്ട് പൊതുമേഖലാ കമ്പനികളാണ് ലാഭത്തിലുണ്ടായിരുന്നത്. 2019-20ൽ പതിനഞ്ച് കമ്പനികൾ ലാഭത്തിലാണ്. 2017-18ൽ അഞ്ചു കോടിയും 2018-19ൽ […]

Share News
Read More

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

Share News

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തി: മുഖ്യമന്ത്രി ചട്ടമ്പിസ്വാമിക്കും തലസ്ഥാന നഗരിയിൽ സ്മാരകം ഒരുക്കും ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാവരും ആത്മ സോദരർ എന്ന ചിന്ത പടർത്താനായാൽ വർഗീയതയുടെയും വംശീയതയുടെയും അടിസ്ഥാനത്തിലുള്ള വിദ്വേഷവും കലാപവും നരമേധവും ലോകത്ത് ഇല്ലാതാവും. ഗാസ മുതൽ അഫ്ഗാനിസ്ഥാനിൽ വരെ ഇന്നു കാണുന്ന വംശീയതയുടെ പേരിലുള്ള […]

Share News
Read More

സംസ്ഥാനത്ത് അതിതീവ്ര മഴ: പ​ത്ത് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്.

Share News

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇ​ന്നും അതിതീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലു​മാ​ണ് കൂ​ടു​ത​ല്‍ മ​ഴ കി​ട്ടു​ക. പ​ത്ത് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം,എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടു​ണ്ട്. അ​റ​ബി​ക്ക​ട​ലി​ല്‍ ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്ന​തി​നാ​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

Share News
Read More

ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബഹിഷ്കരിച്ച്‌ സിപിഐ

Share News

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ശ്രീ നാരായണഗുരുവിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബഹിഷ്കരിച്ച്‌ സിപിഐ. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. നെടുമങ്ങാട് എംഎല്‍എ സി ദിവാകരനെപരിപാടിക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. സര്‍ക്കാര്‍ ചടങ്ങുകളില്‍ നിന്ന് സ്ഥിരമായി ഒഴിവാക്കുന്നു എന്ന് സിപിഐ പരാതി അറിയിച്ചു. പരിപാടിയില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്നും സിപിഐ ആരോപിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ആര്‍ അനിലാണ് പ്രതിഷേധം അറിയിച്ചത്. എന്തുകൊണ്ടാണ് ക്ഷണിക്കാത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അനില്‍ ആവശ്യപ്പെട്ടു. ‘നമുക്ക് ജാതിയില്ല’ […]

Share News
Read More