വര്‍ഗീയത കേരളത്തില്‍ വിലപ്പോവില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ്

Share News

കൊച്ചി: വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള പദ്ധതികള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. കേരളത്തിലെ ഹൈന്ദവരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ചെറുപ്പം മുതല്‍ ഒരുമിച്ച് പഠിച്ചു വളര്‍ന്ന് സമൂഹമായി ജീവിക്കുന്നതാണ്. രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗീയതയുടെ കാര്‍ഡ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്നത് പൊതുസമൂഹം പുച്ഛിച്ച് തള്ളുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ അധ്യക്ഷത വഹിച്ച് അദ്ദേഹം പറഞ്ഞു.യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Share News
Read More

“ഒന്നിനും കൊള്ളാത്തവന്‍”; എഴുതിത്തള്ളാന്‍ വരട്ടെ.

Share News

അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS,ട്രെയ്നര്‍ & മെന്‍റര്‍, 9847034600 ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ “ഒന്നിനും കൊള്ളാത്തവന്‍” എന്നാണ് ക്ലാസ് ടീച്ചര്‍ വിശേഷിപ്പിച്ചിരു ന്നത്. നാല് വയസിനുശേഷമാണ് ഐന്‍സ്റ്റീന്‍ സംസാരിക്കാന്‍ തുടങ്ങിയത്. പതിനേഴാമത്തെ വയസില്‍ സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ച് പോളിടെക്നിലേക്കുള്ള പ്രവേശനപരീക്ഷയില്‍ തോറ്റയാളാണ്. ഏവരും എഴുതിത്തള്ളിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആധുനിക ഫിസിക്സിന്‍റെ പിതാവായി മാറി. 1921 ല്‍ നോബല്‍ സമ്മാനം ലഭിച്ചു. രക്ഷിതാക്കളും അധ്യാപകരും ‘നിന്നെ ഒന്നിനും കൊള്ളില്ല’ എന്ന ശകാരം ഉയര്‍ത്തിയ പലരും പ്രഗത്ഭരും പ്രശസ്തരുമായി മാറിയിട്ടുണ്ട്. ചിലരെല്ലാം ആത്മാഭിമാനം […]

Share News
Read More