ചുറ്റുമുള്ള നിസംഗത കാണുമ്പോൾ മനുഷ്യനായത് കൊണ്ട് എഴുതിപ്പോയതാണ് നിങ്ങളീ ഈ രാജ്യത്തോട് സമരസപ്പെട്ടത് പോലെ എനിക്ക് കഴിയുന്നില്ല. പൊറുക്കുക .
ഉത്തർപ്രദേശിൽ കൂട്ട ബലാൽസംഗം ചെയ്തതിന് ശേഷം നാക്ക് അരിയുകയും നട്ടെല്ല് അടിച്ചു തകർക്കുകയും ചെയ്യപ്പെട്ട 19 വയസ്സുള്ള ദലിത് പെൺകുട്ടി ഇന്ന് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മലപ്പുറത്ത് ഒരു ആനയെ കൊന്നു എന്ന് പറഞ്ഞു സാമൂഹിക അന്തരീക്ഷം മലീനസമാക്കിയ മേനക ഗാന്ധിക്കും,കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്കും ആ പാവം പെൺകുട്ടിയുടെ പേരിൽ ദുഃഖമെങ്കിലും രേഖപ്പെടുത്തികൂടെ… കൊല്ലപ്പെട്ട ആ പെൺകുട്ടിയും നിങ്ങളെ പോലെ ഒരു മനുഷ്യജന്മമാണ്. ഈ കാണുന്നത് പറമ്പിലെ ചവറ് കൂട്ടിയിട്ട് കത്തിക്കുന്നതല്ല. ഒരു […]
Read More”അസത്യത്തെ സത്യം കൊണ്ട് ജയിക്കും”: രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി : ആരുടെയും അനീതിക്ക് വഴങ്ങുകയില്ലെന്നും ലോകത്തെ ആരെയും ഭയപ്പെടുന്നില്ലെന്നും, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അസത്യത്തെ സത്യം കൊണ്ട് ജയിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഗാന്ധി ജയന്തി ദിന സന്ദേശത്തിലാണ് രാഹുലിന്റെ അഭിപ്രായപ്രകടനം. ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യോഗി സര്‍ക്കാരിനെതിരെ ലക്ഷ്യമിട്ടാണ് രാഹുലിന്റെ ട്വീറ്റ്. ‘ഭൂമിയിലുള്ള ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ഞാന്‍ ആരുടെയും അനീതിക്ക് വഴങ്ങുകയില്ല. ഞാന്‍ സത്യത്താല്‍ അസത്യത്തെ ജയിക്കും. അസത്യത്തെ എതിര്‍ക്കുമ്ബോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും’. രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചു. അതേസമയം, […]
Read Moreമനഃസാക്ഷി മരവിച്ച കൊടുംക്രൂരതക്കെതിരെ എല്ലാവരും കൈകോർക്കുക. പൊളിച്ചുപണിയണം ഈ സാമൂഹിക വ്യവസ്ഥിതിയെ.
ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന കൂട്ടബലാത്സംഗത്തിനിരയായി മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതിയും സംരക്ഷണവും ഉറപ്പാക്കണം. ഭരകൂടങ്ങൾ ജനങ്ങളുടെ ജീവനും സ്വൈര്യ ജീവിതത്തിനും, സ്വത്തിനും, മാന്യമായ സാമൂഹിക ജീവിതത്തിനും സാഹചര്യമുണ്ടാക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കും, ദരിദ്രർക്കും സുരക്ഷ ഉറപ്പുവരുത്തണം. ഭരണത്തിലിരിക്കുന്നവർ ഏകാധിപധികളെപ്പോലെയും ജനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട പോലീസുകാർ ഗുണ്ടകളെപ്പോലെയും പെരുമാറരുത്. കുട്ടിയുടെ മൃതദേഹം മാതാപിതാക്കൾക്ക് ലഭിക്കാത്തവിധം കടത്തിക്കൊണ്ടുപോയി ദഹിപ്പിച്ചത് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ഇതിനെക്കുറിച്ച് എനിക്ക് കടുത്ത വേദന തോന്നുന്നു. Fr. Xavier Khan Vattayil
Read More