ആന്ധ്രയിൽ മരുന്ന് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനടുത്തുള്ള ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റില്‍ തിങ്കളാഴ്ച വൻ തീപിടിത്തം.കെട്ടിടം പൂര്‍ണമായി കത്തിയമര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ പ്രദേശത്തെ എല്‍ജി പോളിമര്‍ പ്ലാന്റില്‍ സ്റ്റൈറൈന്‍ വാതകം ചോര്‍ന്നതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. 90ശതമാനം തീയും അണച്ചതായി വിശാഖപട്ടണം ഡിസിപി സുരേഷ് ബാബു പ്രതികരിച്ചു. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
Read More