മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി;രണ്ടാം ജാഗ്രതാനിര്‍ദേശം ഉടന്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനം

Share News

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയതോടെ പെരിയാറിന്റെ തീരത്തുള്ളവര്‍ക്കുള്ള രണ്ടാം ജാഗ്രതാനിര്‍ദേശം ഉടന്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനം. മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കൂട്ടിയതും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് തടഞ്ഞു. കഴിഞ്ഞ ദിവസം മഴ കനത്തതോടെ പെരിയാറിന്റെ തീരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.  പമ്പ ഡാം തുറന്നതോടെ കുട്ടനാട്ടില്‍ ആശങ്കയേറുന്നു. മടവീഴ്ചയെ തുടര്‍ന്ന് ദുരിതത്തിലായ കൂടുതല്‍ ഇടങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി തുടങ്ങി. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലാണ് വെള്ളപ്പൊക്ക […]

Share News
Read More

മഴ ശക്തമായി : പെരിയാറിൽ ജലനിരപ്പ് ഉയർന്നു, ജാഗ്രത പാലിക്കാൻ നിർദേശം

Share News

ആലുവ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ ആലുവ മണപ്പുറം മുങ്ങി. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ജില്ല ഭരണകൂടം ഇവിടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏലൂര്‍ ഇടമുളയില്‍ വെള്ളം കയറിയതോടെ 32 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. എറണാകുളത്തിന്റെ കിഴക്കന്‍ മേഖലയില്‍ പ്രളയ ഭീഷണി നിലനില്‍ക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെ ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു. ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളുംതുറന്നിരിക്കുന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയരുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിതീവ്ര മഴയുടെ […]

Share News
Read More