വയനാട്ടിലെ ഏറ്റുമുട്ടല്‍ വ്യാജമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Share News

കല്‍പ്പറ്റ: വയനാട്ടില്‍ നടന്നത് വ്യാജഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെ വെടിവെച്ച്‌ കൊല്ലുക അല്ല പരിഹാരം. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം 10 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. വ​യ​നാ​ട്ടി​ല്‍ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കെ​പി​സി​സി അ​പ​ല​പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആദിവാസി ഊരുകളില്‍ സാമ്ബത്തിക സുരക്ഷിതത്വമില്ല. അതിനാണ് പരിഹാരം വേണ്ടതെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

Share News
Read More

കോവിഡ് -19 വാഹന ഉടമകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

Share News

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സി.എഫ്.എല്‍.ടി.സികളിലേക്ക് രോഗബാധിതരെ കൊണ്ട് വരുന്നതിനും രോഗമുക്തി നേടുന്നവരെ തിരികെ വീടുകളിലെത്തിക്കാനും പഞ്ചായത്ത്തലത്തില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നു. താല്‍പര്യമുളള ഓട്ടോറിക്ഷ,മോട്ടോര്‍ ക്യാബ്,10 സീറ്റിന് മുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയുളള കോണ്‍ട്രാക്ട് കാരിയജുകള്‍ എന്നിവയുടെ ഉടമസ്ഥര്‍, ഡ്രൈവര്‍മാര്‍ക്ക് ആഗസ്റ്റ് 3 നകം അതത് താലൂക്ക് ജോയിന്റ് ആര്‍.ടി.ഒമാരുടെ ഫോണ്‍ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാഹനങ്ങള്‍ ഡ്രൈവര്‍ ക്യാബിന്‍ സുരക്ഷിതമായി വേര്‍തിരിച്ചവയായിരിക്കണം. ഫോണ്‍: സുല്‍ത്താന്‍ ബത്തേരി – 8281786075, മാനന്തവാടി – 8547639072, […]

Share News
Read More

കോവിഡ് നിയന്ത്രണം;ബത്തേരിയിൽ കൺട്രോൾ റൂം തുറന്നു.

Share News

സുൽത്താൻ ബത്തേരി നഗരത്തിലെ മൊത്ത വിപണ പലചരക്ക് സ്ഥാപനത്തിലെ ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൺട്രോൾ റൂം തുറന്നു. സുൽത്താൻ ബത്തേരി കോട്ടക്കുന്ന് വയോജന പാർക്കിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കൊവിഡ് 19-മായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കൺട്രോൾ റൂം നമ്പറായ 9048154453 എന്ന നമ്പറുമായി ബന്ധപ്പെടാം. ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച നഗരത്തിലെ മലബാർ ട്രേഡിംഗ് കമ്പനിയുമായി ജൂലൈ 10 ന് ശേഷം 24-ാം തിയ്യതി […]

Share News
Read More

മകനെ മർദ്ദിച്ച കേസിൽ മാതാവും ബന്ധുവും അറസ്റ്റിൽ

Share News

പനമരം : പത്ത് വയസ്സുകാരനായ മകനെ മർദ്ദിച്ച കേസിൽ മാതാവും ബന്ധുവും പിടിയിൽ. കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലെ ചീയമ്പത്താണ് സംഭവം. ശാരീരികമായി ഉദ്രവിച്ചെന്ന സ്വന്തം മകൻ്റെ പരാതിയിൻമേലാണ് നടപടി. കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുകയാണ് കുട്ടിയുടെ മാതാവും പിതാവും. മകൻ അച്ഛനോടൊപ്പമാണ് കഴിയുന്നത്.  ബുധനാഴ്ച്ചയാണ് പ്രതികളെ പോലീസ് പിടികൂടുന്നത്. പിതാവും കുട്ടിയും കഴിയുന്ന വീട്ടിലെ പറമ്പിൽ വെച്ച് മാതാവും ബന്ധുവും കല്ലെറിഞ്ഞും വടികൊണ്ടെറിഞ്ഞും പരിക്കേൽപ്പിച്ചതായി കുട്ടിയുടെ പരാതി. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയും […]

Share News
Read More

ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട് – മുഖ്യമന്ത്രി

Share News

ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് ശ്രീ ‌എം പി വീരേന്ദ്രകുമാറിന്റെ വേർപാട്. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ്‌ വീരേന്ദ്രകുമാർ. അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ട്‌. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തിൽ രാഷ്‌ട്രീയമായി ഭിന്നചേരിയിൽ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു.മാധ്യമരംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി. മാധ്യമസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ മുറുകെ പിടിച്ചു. പ്രതിഭാശാലിയായ എഴുത്തുകാരനും മികച്ച പ്രഭാഷകനുമായിരുന്നു. ഏത്‌ പ്രശ്‌നവും ആഴത്തിൽ പഠിച്ച്‌ അവതരിപ്പിക്കുന്ന നേതാവായിരുന്നു. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ […]

Share News
Read More