ഭൂമിയില്‍ പേരുവെട്ടുമ്പോള്‍…. ഷാജി മാലിപ്പാറ
ഏഴിന്റെ ചടങ്ങുകള്‍ കഴിഞ്ഞാണ് ഒരു ദിവസം കുടുംബരജിസ്റ്ററുമായി വികാരിയച്ചന്റെ പക്കലെത്തിയത്. സാമൂഹിക അകലം പാലിച്ച് രജിസ്റ്റര്‍ അച്ചനെ ഏല്‍പിച്ച് അല്‍പം അകലെയിട്ടിരുന്ന കസേരയില്‍ ഞാനിരുന്നു. അച്ചന്‍ രജിസ്റ്റര്‍ നിവര്‍ത്തിവച്ചിട്ട് അലമാരയില്‍നിന്ന് ആത്മസ്ഥിതിപ്പുസ്തകമെടുത്ത് താളുകള്‍ മറിക്കാന്‍ തുടങ്ങി. ഒടുവില്‍ മുമ്പിലുള്ള രണ്ടു രേഖകളിലെയും വിവരങ്ങള്‍ ഒത്തുനോക്കിയശേഷം, ചുവന്ന മഷിയുള്ള പേന കൈയിലെടുത്തു. നീട്ടിയൊരു വരവരച്ച്, എന്തോ കുത്തിക്കുറിച്ച് കുടുംബരജിസ്റ്റര്‍ എനിക്കു നീട്ടി. ഞാനതു വാങ്ങി തുറന്നുനോക്കി. അമ്മച്ചിയുടെ പേരിനുസമീപം X അടയാളം. പിന്നെ ആ കോളം മുഴുവന്‍ നീളുന്ന […]
Read More