കട്ടിപ്പാറയിലെ കർഷകർക്ക് കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ അനുമതി
താമരശ്ശേരി: ജില്ലയിൽ കോടഞ്ചേരിക്ക് പിന്നാലെ കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ അനുമതിയായി. നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാൻ കർഷകർക്ക് അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കട്ടിപ്പാറ പഞ്ചായത്ത് പരിധിയിൽ താമസിച്ച് കൃഷിചെയ്യുന്ന തലയാട് കാർത്തികയിൽ കെ.ജെ. ജോസ്, പയോണ പുഴങ്കര പി.സി. അബ്ദുൾ ബഷീർ, മാനിപുരം വായോളി വി.ടി. ഹരിദാസൻ എന്നിവരെയാണ് തോക്കുപയോഗത്തിനുള്ള അനുമതിപാനലിൽ ഉൾപ്പെടുത്തി കോഴിക്കോട് ഡി.എഫ്.ഒ. ഉത്തരവിറക്കിയതെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സുധീർ […]
Read Moreവിളകൾ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടി വെയ്ക്കാനുള്ള അനുമതി, കോടഞ്ചേരിയിൽ ആദ്യ പന്നിയെ വെടിവെച്ചു പിടിച്ചു
ജില്ലയിൽ ഇതാദ്യം,കാട്ടുപന്നി മൂലം ദുരിതമനുഭവിക്കുന്ന മലയോരകർഷകരുടെ കാലങ്ങളായുള്ള ആവശ്യം കോടഞ്ചേരി :വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെക്കാനുള്ള അനുമതി കോടഞ്ചേരി പഞ്ചായത്തിന് ലഭിച്ചതിനെ തുടർന്ന് ആദ്യ പന്നിയെ പഞ്ചായത്തിലെ ആനിക്കോട് കോക്കോട്ടുമലയിൽ വെച്ച് ശനിയാഴ്ച രാത്രി 10 മണിയോടെ വെടിവെച്ച് പിടിച്ചു.ഏകദേശം നൂറ് കിലോയോളം ഭാരമുള്ള ആൺ പന്നിയെയാണ് വെടിവെച്ച് പിടിച്ചത്.പഞ്ചായത്തിലെ കാട്ടുപന്നി ശല്യത്തിന് ജനജാഗ്രത സമിതി എം പാനൽ ചെയ്ത ജോർജ് ജോസഫ് ഇടപ്പാട്ടുകാവുങ്കൽ, ജോസ് വെട്ടൂർകുടിയും ചേർന്നാണ് വെടിവെച്ച് പിടിച്ചത്.തുടർന്ന് ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചതിനെ […]
Read Moreബൈക്ക് കാട്ടുപന്നിയുടെ മേൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
താമരശ്ശേരി: പുതുപ്പാടി മലപുറം സ്കൂളിന് സമീപം ദേശീയ പാതയിൽ ബൈക്ക് കാട്ടുപന്നിയുടെ മേൽ ഇടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ വെണ്ടേക്കുംചാൽ സ്വദേശി മുഹമ്മദലി (50) മരണപ്പെട്ടു. ഇന്നു രാവിലെയായിരുന്നു അപകടം. പരിക്കേറ്റ യുടനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടു പന്നിയെ ഇടിച്ചാൽ മനുഷ്യർ രക്ഷപ്പെടുകയും, പന്നിക്കു വല്ലതും പറ്റിയാൽ പരിക്കുപറ്റിയവരെപിടിച്ചു ജാമ്യം ഇല്ലാതെ അകത്തിടുന്ന നിയമം ആണ് നാട്ടിൽ ഉള്ളത്എന്ന് കർഷകർ വ്യക്തമാക്കി പ്രവീൺ ജോർജ് ,കോഴിക്കോട് Related Linksകർഷകനും കൃഷിഭൂമിയുംhttps://nammudenaadu.com/farmer-and-farmlands-sumin-s-nedumandad/
Read More