“ഞ​ങ്ങ​ളു​ടെ ജ​ന​പി​ന്തു​ണ സി​പി​എ​മ്മി​ന് ന​ന്നാ​യി അ​റി​യാം’: ജോ​സ് കെ. ​മാ​ണി

Share News

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് എമ്മിന്‍റെ ജ​ന​പി​ന്തു​ണ സി​പി​എ​മ്മി​ന് ന​ന്നാ​യി അ​റി​യാ​മെ​ന്ന് ജോ​സ് കെ. ​മാ​ണി. എ​ൽ​ഡി​എ​ഫി​ലെ സീ​റ്റ് നി​ർ​ണ​യ​ത്തി​ൽ ആ ​പ​രി​ഗ​ണ​ന ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇടതുമുന്നണിക്ക് കിട്ടിയ ജൂനിയര്‍ മാൻഡ്രേക്കാണെന്ന മാണി സി. കാപ്പന്‍റെ പ്രസ്താവനയിൽ അതേ നാണയത്തിൽ മറുപടി പറയാനില്ല. പാലായുടെയും കേരള കോൺഗ്രസിന്‍റെയും സംസ്കാരം അതല്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

Share News