
കർഷകശബ്ദത്തിന്റെ നേതൃത്വത്തിൽ കർഷക ഐക്യദാർഢ്യ വാഹനജാഥ സംഘടിപ്പിച്ചു.
ആനക്കാംപൊയിൽ .
കേന്ദ്ര സർക്കാർ പാസാക്കിയ കർഷക വിരുദ്ധവും ജനവിരുദ്ധവുമായ കരിനിയമങ്ങൾ പിൻവലിക്കുക എന്ന ജനകീയാവശ്യമുയർത്തിക്കൊണ്ടും ഡൽഹിയിൽ നടത്തുന്ന കർഷക ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരളത്തിലെ കർഷകർ നേരിടുന്ന വന്യമൃഗ ശല്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടും കർഷകശബ്ദം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ആനക്കാംപൊയിലിൽ നിന്നും കോടഞ്ചേരിയിൽ നിന്നുമായി തിരുവമ്പാടിയിലേക്ക് കർഷക ഐക്യദാർഢ്യ വാഹനജാഥ സംഘടിപ്പിച്ചു.
അജു എമ്മാനുവൽ, ലിൻസ് ജോർജ്ജ്, താരാരാജ് ബാബു എന്നിവരുടെ നേതൃത്വത്തിൽ 26-01-2021 ചൊവ്വാഴ്ച വൈകിട്ട് നാലര മണിക്ക് ഒരു ജാഥ ആനക്കാംപൊയിലിൽ നിന്നും മറ്റൊരു ജാഥ കോടഞ്ചേരിയിൽ നിന്നും പുറപ്പെട്ട് പുല്ലൂരാംപാറ അങ്ങാടിയിൽ വച്ച് ഒരുമിച്ച് ചേർന്ന് പൊന്നാങ്കയം, വഴിക്കടവ് വഴി തിരുവമ്പാടിയിലേക്ക് എത്തിച്ചേർന്നു. തിരുവമ്പാടിയിലെ ഗുഡ്സ് വാഹനങ്ങളും റാലിയുടെ ഭാഗമായി ചേർന്ന് തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
തുടർന്ന് ജോജോ കാഞ്ഞിരക്കാടന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ലിസ്സി സണ്ണി, ഷൈനി ബെന്നി കർഷകശബ്ദം ഭാരവാഹികളായ അജു എമ്മാനുവൽ, ലിൻസ് ജോർജ്ജ്, താരാരാജ് ബാബു, സാബു കൊച്ചാലുംമൂട്ടിൽ, ബാബു കാണിയക്കാട്ട്, കേരള കർഷകോത്തമ ഡൊമനിക് മണ്ണുക്കുശുമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
സണ്ണി ജോസ്,