
മറിയം ത്രേസ്സ്യായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പ്രഥമ വാർഷികവും കുഴിക്കാട്ടുശേരി കബറിട കപ്പേള ഇരിങ്ങാലക്കുട രൂപത ഔദ്യോഗിക തീർത്ഥാടനകേന്ദ്രം പ്രഖ്യാപനവും ഇന്ന് .
പുത്തൻചിറയുടെ പുണ്യപുത്രിയും കുടുംബങ്ങളുടെ മധ്യസ്ഥയും തിരുക്കുടുംബ സന്യാസിനീ സമൂഹ സ്ഥാപകയും ഭാരതത്തിലെ പഞ്ചക്ഷത ധാരിയുമായ മറിയം ത്രേസ്സ്യായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പ്രഥമ വാർഷികവും ഇന്ന്(13/10/2020).

കൃതജ്ഞതാബലിയർപ്പണവും വിശുദ്ധ മറിയം ത്രേസ്സ്യായും ധന്യൻ ജോസഫ് വിതയത്തിൽ അച്ഛനും അന്ത്യവിശ്രമം ചെയ്യുന്ന കുഴിക്കാട്ടുശേരി കബറിട കപ്പേളയെ ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപനവും നാളെ ഒക്ടോബർ 13 ന് ഉച്ചകഴിഞ്ഞു 3 മണിക്ക് രൂപതയുടെ പിതാവും മേലധ്യക്ഷനുമായ മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും.
രൂപതയിൽ നിലവിൽ മാപ്രാണം, താഴേക്കാട്,കനകമല എന്നിവയാണ് ഔദ്യോഗിക തീർത്ഥാടനകേന്ദ്രങ്ങൾ. അതിൽ താഴേക്കാട് പള്ളി സിറോ മലബാർ സഭയിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രമാണ്.പൂർണമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുക.
രൂപത വികാരി ജനറാൾമാരായ മോൺ.ലാസർ കുറ്റിക്കാടൻ,മോൺ. ജോസ് മഞ്ഞളി, വിശ്വാസികൾക്ക് ഷേക്കിന ടെലിവിഷൻ,മാള ചാനൽ വിഷൻ, https://www.youtube.com/c/StMariamThresia എന്നിവയിലൂടെ തത്സമയം കാണാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രൂപത ചാൻസലർ റവ. ഡോ. നെവിൻ ആട്ടോക്കാരൻ എന്നീ വൈദിക ശ്രേഷ്ഠർ സഹകാർമ്മികർ ആകും.