![](https://nammudenaadu.com/wp-content/uploads/2020/09/images-2-1.jpg)
ആഭാസത്തരത്തിന് ആനുകൂല്യം നൽകി സർക്കാർ. ലിംഗമാറ്റത്തിന് 5 ലക്ഷം അനുവദിച്ച് ഉത്തരവ്.
ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്താൻ 5 ലക്ഷം രൂപ സഹായം അനുവദിച്ച് കേരളസർക്കാർ പുതിയ ഉത്തരവിറക്കി. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ചികിത്സാവശ്യത്തിന്റെ പട്ടികയിൽ പെടാത്ത ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് കനത്ത സാമ്പത്തിക സഹായം അനുവദിച്ചതിലൂടെ അരാജകവാദം പ്രോൽസാഹിപ്പിക്കുന്ന സർക്കാർ നിലപാട് വ്യക്തമാകുകയാണ്. ആയിരക്കണക്കിന് ക്യാൻസർ രോഗികളും, ഹൃദ്രോഹികളും വൃക്കരോഗികളും മറ്റ് അടിയന്തരചികിത്സാസഹായം ആവശ്യമുള്ളവരും ക്യൂ നിൽക്കുമ്പോഴാണ്, ആണിനെ പെണ്ണാക്കാനും പെണ്ണിനെ ആണാക്കാനും കനത്ത സഹായം അനുവദിച്ച് നാറിയ ഉത്തരവിട്ട് സംസ്ഥാന സർക്കാർ അതിന്റെ ജീർണ്ണത ഒരിക്കൽ കൂടി വ്യക്തമാക്കിയത്.
പരമ്പരാഗത വീക്ഷണത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയകൾ തന്നെ അനാവശ്യമാണ്. ദൈവം ഏത് ലിംഗത്തിൽ മനുഷ്യനെ സൃഷ്ടിച്ചുവോ, ആ ലിംഗത്തിൽ ജീവിക്കുക എന്നതാണ് വേണ്ടത്. മാത്രമല്ല, കേരളത്തിൽ മുൻപ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയകൾ പരാജയമോ, വിവാദങ്ങൾ നിറഞ്ഞവയോ ആയിരുന്നു. ഔദ്യോഗികമായി കേരളത്തിൽ നടന്ന ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയ തിരുവനന്തപുരം കാട്ടാക്കട സ്വദേശി സാഗറിലായിരുന്നു. 2017 ജനുവരി 24നായിരുന്നു സാഗറിൽ പുരുഷാവയവം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയത് (പരീക്ഷിച്ചത്..!) പക്ഷേ, ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായ സാഗർ, മുംബൈയിൽ വദഗ്ധ ചികിത്സ നേടിയാണ് രക്ഷപെട്ടത്.
വരും ദിവസങ്ങളിൽ വാടക ഗർഭം, ഗർഭഛിദ്രം തുടങ്ങി എല്ലാ അധാർമ്മിക വൈദ്യമേഖലാ പ്രവർത്തനങ്ങൾക്കും ഇതുപോലെ സാമ്പത്തിക സഹായം നൽകി സമൂഹത്തിൽ അസാന്മാർഗ്ഗികതയെ കൊഴുപ്പിക്കുമെന്ന് പ്രതീക്ഷിക്കാം
![](https://nammudenaadu.com/wp-content/uploads/2020/09/172414_105537579528936_2210702_o.jpg)
Christo Chiramukhathu