
മാറ്റത്തെ മനസ്സമാധാനത്തോടെ എങ്ങനെ സമീപിക്കാം?
മാറ്റത്തെക്കുറിച്ചുള്ള അവബോധത്തിന്റെ ആനന്ദത്തിലേക്ക്
പ്രൊഫ. ലീന ജോസ് ടി നടത്തുന്ന ധ്യാനാത്മകമായ ഒരു ആന്തരികയാത്ര.
ഗതികേടുകൊണ്ട് മാറ്റത്തെ അംഗീകരിക്കുകയാണോ നമ്മൾ? നമുക്ക് ഗുണകരമായി മാറ്റത്തെ എങ്ങനെ സമീപിക്കാം?
കാഴ്ചപ്പാടിന്റെ ചക്രവാളം വികസിക്കുമ്പോൾ മനോഭാവം മാറുന്നു. മനോഭാവം മാറുമ്പോൾ നമുക്കു ചുറ്റുമുള്ള മാറ്റം നമുക്ക് ആസ്വദിക്കാൻ കഴിയുന്നു.
സ്നേഹവ്യാപനത്തിന്റെയും ഒരുമയുടെയും ലോകത്തിലേക്കാണു പുതിയ തലമുറയുടെ സാങ്കേതികവിദ്യകളും സംവേദനരീതികളും നമ്മെ ക്ഷണിക്കുന്നത്.
മനുഷ്യരാശിയുടെ പരിണാമത്തെ സ്നേഹബോധ വികാസമായി കാണാൻ അത് മുതിർന്ന തലമുറയെ പരിശീലിപ്പിക്കുന്നു.
മാന്നാനം കെ. ഇ. കോളജ് ഇംഗ്ലീഷ് വകുപ്പധ്യക്ഷയായി വിരമിച്ച ലീന ജോസ് ടി., വ്യൂസ്പേപ്പർ. ഇൻജേർണലിന്റെ എഡിറ്റർ ആണ്. കെ.സി.ബി.സി. പൊതു പാസ്റ്ററൽ കൗൺസിലിന്റെ പ്രഥമ വനിതാ വൈസ് പ്രസിഡന്റ്, സി.ബി.സി.ഐ. പൊതു പാസ്റ്ററൽ കൗൺസിലായ കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർവാഹക സമിതി അംഗം, ദീർഘകാലമായി സീറോ-മലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.