
പാചക കുറിപ്പിൻ്റെ ഹംസധ്വനിയുമായി ഒരു പൈതലാള്‍
പാചകകലയോട് പ്രേമം മൂത്ത് അതിന്റെ പ്രചാരണത്തിനായി ഒരു “Youtube” ചാനല്‍ തുറക്കാന്‍ വരെ സ്വന്തം മാതാപിതാക്കളെ സ്നേഹരീത്യാ നിര്‍ബന്ധിച്ച ഒരു കൊച്ചുസുന്ദരിയാണ് ഹന്ന സെബി.
The Little Chef Hannah എന്ന പേരില്‍ 2018 ഒക്ടോബര്‍ 28-ന് സമാരംഭിച്ച ഈ ചാനല്‍ ഇതിനകം ഇരുപത്തിരണ്ട് വിഡിയോകൾ “Enjoy with Kids Recipes” എന്ന ലേബലില്‍ അപ്ലോഡു ചെയ്തു കഴിഞ്ഞു.
കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കൊച്ചു കൊച്ചു Recipes ഒറ്റക്കേള്‍വിയില്‍ത്തന്നെ വശഗമാക്കി മനോഹരമായി ചെയ്യാന്‍ അതിസമര്‍ത്ഥയാണ് ഈ കൊച്ചുമിടുക്കി.
രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിൽ രണ്ടാം ക്ലാസ്സിൽ വിദ്യാര്‍ത്ഥിനിയായ ഹന്നയ്ക്ക് സ്കൂള്‍ അധികാരികള്‍ തന്നെ ഡെമോ കാണിക്കാന്‍ ഒട്ടേറെ അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. Food science and Quality control-ല്‍ B.Sc. ബിരുദധാരിയും അഭിഭാഷകയുമായ അമ്മ സരിതയാണ് ഈ ലിറ്റില്‍ ഷെഫിന്റെ പിന്നിലെ ബുദ്ധികേന്ദ്രവും ശക്തികേന്ദ്രവും. എറണാകുളംവാഴക്കാലയിൽ താഴത്തേല്‍ സെബി-സരിത ദമ്പതികളുടെ മകളാണ്. ഹെരാള്‍ഡ്, ഹെയ്ഡന്, ഹെസ്റ്റി എന്നിവര്‍ സഹോദരങ്ങ
ളാണ്.
അഭിനന്ദനങ്ങള്‍! ആശംസകള്‍! ആൻ്റണി പി