മോളെ ഒരു സുരക്ഷിത കരങ്ങളിൽ എത്തിക്കുന്നിടം വരെ ജീവിക്കണം

Share News

സിംഗിൾ പേരെന്റ് ചലഞ്ച്

ഒരിക്കലും പ്രതീക്ഷ ഇല്ലായിരുന്നു എനിക്ക് എന്റെ മോളെ ഇത്രയും വളർത്താൻ കഴിയും എന്ന്. 12വർഷം ആയി ഞാനും മോളും മാത്രം ആയിട്ട്. എന്നും കൂടെ ഉണ്ടാകും എന്നു കരുതി കൈ പിടിച്ച ആൾ മറ്റൊരു തണൽ തേടി പോയപ്പോൾ നിസ്സഹായത യോട് നോക്കി നിൽക്കേണ്ടി വന്നു.

പരീക്ഷണങ്ങൾ ഒരു പാടെ കടന്നു. രോഗങ്ങൾ ഓരോന്ന് ആയി അലട്ടുമ്പോഴും ഒറ്റ പ്രാർത്ഥന മാത്രം ആയിരുന്നു മോളെ ഒറ്റയ്ക്കാക്കി എന്നെ കൊണ്ടു പോകരുത് എന്ന്. ഇവൾ എന്റെ അഹങ്കാരം ആണ്. വീട്ടുകാരുടെയും കൂട്ടുകാരുടെയും പിന്തുണ എപ്പോഴും ഉണ്ടായിരുന്നു. ഓരോ തവണ ആശുപത്രിയിൽ ചെല്ലുമ്പോഴും തിരികെ കിട്ടുന്ന കാര്യം സംശയം ആണെന്ന് ഡോക്ടർ പറയുമ്പോഴും ഒരു മുഖം മാത്രം മനസ്സിൽ തെളിഞ്ഞു. ജീവിക്കാനുള്ള പ്രചോദനം ആയി. കളഞ്ഞിട്ട് പോയവരുടെ മുൻപിൽ ജീവിക്കാൻ ഉള്ള വാശി,. മോളെ ഒരു സുരക്ഷിത കരങ്ങളിൽ എത്തിക്കുന്നിടം വരെ ജീവിക്കണം

Sindhu Ammu/The Malayali Club – TMC

Share News