അധ്യാപകർക്ക് ആദരവ് നൽകാനായി ഗാനം റിലീസ് ചെയ്തു.
അധ്യാപകർക്ക് ആദരവ് നൽകാനായി ഗാനം റിലീസ് ചെയ്തു.
സംഗീതസംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫും സംഘവും ചേർന്നാണ് ആൽബം ഒരുക്കിയത്.
ആന്റണി പോൾ എഴുതിയ ഗാനത്തിന് അജയ് ജോസഫ് സംഗീതം നൽകി.കൃപ, കെസ്റ്റർ, കൃഷ്ണപ്രിയ, ശ്രീജിത്ത്, ലയ മരിയ എന്നിവർ ആലപിച്ചു.
മാനം നോക്കി താരം നോക്കി സ്വപ്നം കാണാൻ കാതിൽ ചൊല്ലും
കണ്ണിൻ കണ്ണിൽ ദീപം വെയ്ക്കും നാളമേ – തീ നാളമേ
മിന്നാമിന്നി വെട്ടം പോലും ഊതിപ്പൊന്നാക്കും
എന്നും മുന്നേ മുന്നേറാനായ്
ഉന്നം കാണിക്കും
ഗുരുപാദം തേ നമ:
ഗുരുനാമം തേ നമ:
പാരാവാരം നീലാകാശം
കാറ്റിന്നീണം തേജോഗോളം
മണ്ണും വിണ്ണും പൊന്നും പൂവും
നിൻ വിരൽത്തുമ്പിൽ …….
നമ:
തേ നമ:
കടലേഴും നീന്തിപ്പോയാൽ കയ്യെത്താ മുത്ത്
കാണാം ഗുരുവിൻ നാവിൻ തുമ്പത്ത്
മഞ്ഞിൻതുള്ളിക്കുള്ളിലും
വിണ്ണിൻ സൂര്യനെ
മായാജാലം പോലല്ലേ
അങ്ങു നിറച്ചു
തണലായ് മേലെ വിടരുന്നു
തുണയായൊപ്പം ചേരുന്നു
തന്നോളം നൽ ജ്ഞാനം തൂവുന്നു
മൺചിരാതാകുമാ
കൺമിഴി വെട്ടത്തിൽ
വിൺ തലങ്ങൾ കൈയെത്തും ദൂരെ
ആദ്യാക്ഷരമായെന്നുള്ളിൽ അമ്മ വിതച്ചു
അച്ഛൻ ഉള്ളിൽ നന്മ നിറച്ചു
തീർഥം പോലെ ഗുരുവങ്ങ്
ഉള്ളം നനച്ചു
ഉള്ളിൽ ദൈവം നാമ്പിളം
പൂവായ് തളിർത്തു
ചെവിയോരം ചെറു ശംഖൂതും
ഓംകാരം പോൽ ഗുരു വാക്യം
ഇന്നും എന്നും ഉള്ളിൽ മൂളുന്നു.
മൺവിളക്കൂതും പോൽ
മൺമറഞ്ഞാലും നിൻ
മന്ദ്ര നാളം മങ്ങാതെന്നുള്ളിൽ …