വീടുകള്‍ ക്രൈം സീനുകൾ ആയി മാറുന്ന ദുര്‍വിധി ദുഃഖകരം. -ഡോ .സി. ജെ. ജോണ്‍

Share News

ധനമാണ്‌ മാന്യതയുടെ അടയാളമെന്ന ഒരു ധാരണ പടര്‍ന്ന് പിടിക്കുന്നുണ്ട്.

ബന്ധങ്ങൾക്കും മീതെയാകുന്നുധനത്തിന്റെ സ്ഥാനം.

പത്ത് കാശും സ്വത്തും തരമാകുമാകുമെങ്കിൽ സഹോദരിയെ കൊല്ലാം.

ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് ഇല്ലാതെയാക്കാo.

ബന്ധുക്കളെ സൈനൈഡു കൊടുത്ത് ഇല്ലാതാക്കാം.

സ്വര്‍ണ്ണ കടത്ത് പോലും പണത്തിനോട് ഉള്ള ആര്‍ത്തി മൂലം ഉണ്ടായതാണ്.

ധനം മോഹിച്ച് മാത്രം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ കൂടി വരുന്നുണ്ട്. എന്തും ചെയ്തും പണം ഉണ്ടാക്കാമെന്ന നീതി ശാസ്ത്രത്തിന് ചെറുപ്പക്കാരുടെ മനസ്സിൽ വേരോട്ടം കിട്ടുന്നു.

കാസര്‍കോട് നടന്ന കൊലപാതകം അത് സാക്ഷ്യപ്പെടുത്തുന്നു. 22 വയസ്സുള്ള ആ സഹോദരന്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടിക്കായി വേദനിക്കുക.ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇവന്റെ മനസ്സിലെ കുറ്റവാളിയെ കുട്ടിക്കാലത്ത് തന്നെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു.

തിരുത്താന്‍ പറ്റുമായിരുന്നു.

വീടുകള്‍ ക്രൈം സീനുകൾ ആയി മാറുന്ന ദുര്‍വിധി ദുഃഖകരം.

(സി. ജെ. ജോണ്‍)

സമൂഹത്തെ മനക്കണ്ണിലൂടെ നിരീക്ഷിക്കുന്ന നിഷ്ക്രീയ കാഴ്ചക്കാരൻ

Dr cjjohn Chennakkattu

Share News