സമൂഹത്തിൽ വേർതിരിവുകൾ ഉണ്ടാക്കാനുള്ള പരിശ്രമം നടക്കുന്ന ഈ കാലത്ത് ചട്ടമ്പിസ്വാമികളുടെ വാക്കുകളും ഓർമ്മകളും എന്നും നില നിർത്താനാവണം.

Share News

സാമൂഹ്യ പരിഷ്കർത്താവും ‘നവോത്ഥാന നായകനുമായ ചട്ടമ്പി സ്വാമികളുടെ 167 ആം ജയന്തി ആണ് ഇന്ന്. ചൂഷണവും ജാതിക്കോയ്മയും ഉൾപ്പെടെ താൻ ജീവിച്ച വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് മാനുഷിക മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ചട്ടമ്പിസ്വാമികൾ നേതൃത്വം നൽകി. ശൂദ്രനും സ്ത്രീയും വേദം പഠിക്കാൻ പാടില്ലെന്ന നിലപാടുകളുടെ പൊള്ളത്തരത്തെ വേദ പ്രമാണങ്ങൾ കൊണ്ടു തന്നെ പൊളിച്ചെഴുതി അറിവു നേടാനുള്ള അവകാശം എല്ലാ മനുഷ്യർക്കും ഉണ്ടെന്ന് ചട്ടമ്പി സ്വാമികൾ ഉറക്കെ വിളിച്ചു പറഞ്ഞു. നവോത്ഥാന കേരളത്തിലേക്കുള്ള ചുവടുവെപ്പിൽ ഈ നിലപാടുകളും വാക്കുകളും പ്രധാനമാണ്.

സമൂഹത്തിൽ വേർതിരിവുകൾ ഉണ്ടാക്കാനുള്ള പരിശ്രമം നടക്കുന്ന ഈ കാലത്ത് ചട്ടമ്പിസ്വാമികളുടെ വാക്കുകളും ഓർമ്മകളും എന്നും നില നിർത്താനാവണം

മുഖ്യ മന്ത്രി പിണറായി വിജയൻ

Share News