93 ബില്ല്യൺ പ്രക്ഷാവർഷങ്ങൾക്കപ്പുറവും നക്ഷത്രസമൂഹങ്ങളുണ്ട് !

Share News

പ്രപഞ്ചം

മുൻപ് ആകാശഗംഗയെക്കുറിച്ചു പ്രദിപാദിച്ചിരുന്നല്ലോ. മഹാവിസ്ഫോടനത്തോടടുത്തു ഉണ്ടായിവന്ന സാമാന്യം ബൃഹുത്തായ ആകാശഗംഗപ്രപഞ്ചത്തിലെ 2 ട്രില്യൺ നക്ഷത്രസമൂഹങ്ങളിൽ ഒന്ന് മാത്രമാണ് അത് Virgo Super Cluster -ലെ ഒരംഗമാണ്. 110 മില്യൺ പ്രകാശ വര്ഷം വ്യാസമുള്ള ഈ നക്ഷത്രസമൂഹക്കൂട്ടത്തിൽ 100 ഗ്യാലക്സികൾ ഉണ്ടെന്നു കണക്കാക്കിയിരുന്നു. ഇങ്ങനെയുള്ള അനേകം നക്ഷത്രസമൂഹ കൂട്ടങ്ങൾ പ്രപഞ്ചത്തിലുണ്ട്. ഈ പ്രപഞ്ചത്തിൽ 200 ബില്യൺ ട്രില്യൺ നക്ഷത്രങ്ങളുണ്ട്. ഗ്യാലക്സികൾക്കിടയിലെ ശൂന്യാകാശം അവ തമ്മിൽ തമ്മിൽ അകന്നു കൊണ്ടിരിക്കുന്നതിനാൽ വിസ്തൃതമാവുകയുമാണ്. ഏറ്റവും ദൂരെ സ്ഥിതിചെയ്യുന്നത് പ്രകാശ വേഗതയോടടുത്ത സ്പീടിലാണത്രെ അകന്നു കൊണ്ടിരിക്കുന്നത്. 90-ൽ കൂടുതൽ ബില്യൺ പ്രകാശവര്ഷം അകലെ സ്ഥിതിചെയ്യുന്ന ഗ്യാലക്സികളുമുണ്ടത്രേ. മഹാവിസ്ഫോടനം ഉണ്ടായിട്ടു 13.7 ബില്യൺ വര്ഷങ്ങളല്ലേ ആയിട്ടുള്ളു. അതിൽ നിന്നുണ്ടായിട്ടുള്ള ഗ്യാലക്സിയുടെ ഏറ്റവും വലിയ അകലം 13.7 ബില്യൺ പ്രകാശവര്ഷങ്ങളല്ലേ ആകാവൂ. അപ്പോൾ അവ വേറെ പ്രബഞ്ചങ്ങളുടെ ഭാഗമാണോ? അയിരിക്കാം. പ്രബഞ്ച രഹസ്യങ്ങൾ ചുരുളഴിയുന്നതേയുള്ളൂ. തല്ക്കാലം ഇത്രയെക്കെ മാനസിലാക്കാം: ആകാശഗംഗയുടെ രണ്ടായിരം ഇരട്ടി വലുപ്പമുള്ള ഗ്യാലക്സികളുണ്ട്. അതിനേക്കാൾ ചെറുതുമുണ്ട് നക്ഷത്രങ്ങളെപ്പോലെ ഗ്യാലക്സികളും ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. ഈ വിശ്വം മൊത്തത്തിൽ എടുത്താൽ ആകാശഗംഗ ഒന്നുമല്ലെന്ന് മനസ്സിലാകും. പ്രപഞ്ചം ആനന്തമായി കിടക്കുകയാണ്.

ഭൂമിയുടെ വലുപ്പത്തോതിൽ പ്രബഞ്ചത്തിലെ ഒരു മണൽത്തരിമാത്രമാണ് 100 ബില്യൺ ബ്രഹ്ത് നക്ഷത്രങ്ങളുള്ള ആകാശഗംഗ. അതിലെ സൗരയൂഥത്തിനു ഒരു ആറ്റത്തിന്റെ നൂറിലൊന്നു വലുപ്പമുണ്ടാകില്ല. ഭൂമി ഒരു വലിയ പൂജ്യവും . അതിന്റെ ഉപരിതലത്തിലിരുന്നുകൊണ്ടു ഒരു നിമിഷംകൊണ്ട് വന്നുപോകുന്ന മനുഷ്യൻ എന്തെന്തു ജൽപ്പനങ്ങൾ നടത്തുന്നു! സ്വർഗ്ഗ നരകങ്ങളെക്കുറിച്ചുപോലും ആണയിടുന്നു. ഈ അണ്ഡ കടാഹം സൃഷ്ടിച്ചു പരിപാലിക്കുന്ന സർവശക്തൻ ഭൂമിയെന്ന പൂജ്യമായ ഗ്രഹത്തെ കണ്ടുപിടിച്ചു അതിലുള്ള ഒരു യുവതിയിൽ ജന്മമെടുത്തു പീഡകളേറ്റു എന്നൊക്കെ പറയുന്നത് അജ്ഞതകൊണ്ടായിരിക്കില്ലേ? ഈ മഹാപ്രപഞ്ച വ്യാസം 93 ബില്യൺ പ്രകാശവര്ഷങ്ങളാണെന്നു കണക്കാക്കിയിട്ടുണ്ട് . അപ്പോൾ ഈ അണ്ഡകടാഹം എത്ര അനന്തമാണ്! ഗ്യാലക്സികൾ ഏതാണ്ട് പ്രകാശ വേഗതയിൽ അകലുകയാണെന്നും സ്ഥിതീകരിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ പ്രപഞ്ചത്തിനു അതിരുകളില്ല. അത് എല്ലാ ദിശയിലും പടർന്നു വലുതാവുകയാണ്. അകാശഗംഗയുടെ വ്യാസത്തിന്റെ 930000 മടങ്ങു വ്യാസമുണ്ട് ഇന്നത്തെ പ്രപഞ്ചത്തിനു. ഇതൊന്നും മനുഷ്യ മസ്തിഷ്ക്കത്തിന് ഉൾക്കൊള്ളാനാകില്ല. ഭൂമിയോടു ഏറ്റവും അടുത്ത് കിടക്കുന്ന നക്ഷത്രം ഭൂമിയിൽ നിന്ന് 2.36 പ്രകാശവർഷങ്ങൾക്കപ്പുറമാണ്. ആൻഡ്രോമീഡ നക്ഷത്ര സമൂഹം ഒരു ബില്യൺ (ആയിരം മില്ല്യൻ) പ്രകാശവര്ഷങ്ങള്ക്കപ്പുറവും. 93 ബില്ല്യൺ പ്രക്ഷാവർഷങ്ങൾക്കപ്പുറവും നക്ഷത്രസമൂഹങ്ങളുണ്ട് ! പിന്നെയും കാണുമായിരിക്കും, അനന്തമായി.

Prof pa Varghese

Share News