വെള്ളമില്ലെങ്കിലും, വൈദ്യുതിയില്ലെങ്കിലും, വെള്ളക്കെട്ടാണെങ്കിലും അവർ നിങ്ങളെ വിളിക്കും; കാരണം വരുന്ന 5 വർഷത്തേക്ക് അവരുടെ രക്ഷകരാണ് നിങ്ങൾ.

Share News

വെള്ളമില്ലെങ്കിലും, വൈദ്യുതിയില്ലെങ്കിലും, വെള്ളക്കെട്ടാണെങ്കിലും അവർ നിങ്ങളെ വിളിക്കും; കാരണം വരുന്ന 5 വർഷത്തേക്ക് അവരുടെ രക്ഷകരാണ് നിങ്ങൾ. മുമ്പേ പറക്കുന്ന പക്ഷികൾക്ക് കണ്ണേറും കല്ലേറും ലഭിക്കും, വെറുമൊരു സാധാരണ മെമ്പർ/കൗൺസിലർ എന്നതിനപ്പുറത്ത് മുൻപേ പറക്കുന്ന പക്ഷികളാകാൻ നിങ്ങൾക്ക് കഴിയട്ടെ.

മുന്നേ പറക്കാനുള്ള ആദ്യ അവസരം വരുന്ന മാസങ്ങളിൽ ലഭിക്കും. തീര നിയന്ത്രണ വിജ്ഞാപനം പ്രകാരം CZMP തയ്യാറാക്കുന്ന പൊതു ഹിയറിങ് ഉണ്ടാവും. എന്നാൽ അതോടൊപ്പം IIMP (Integrated Island Management Plan) കൂടി തയ്യാറാക്കിയാലാണ് ദ്വീപ് സമൂഹങ്ങൾക്ക് പ്രയോജനം ഉണ്ടാവുക. മാനേജ്മെൻറ് പ്ലാൻ തയ്യാറാക്കുമ്പോൾ, അനുബന്ധം 4, അഞ്ചാം ഖണ്ഡികയിൽ പറയുന്ന പോലെ തദ്ദേശവാസികൾക്കായി ഭവന പദ്ധതികൾ ഉൾപ്പെടുത്താൻ കഴിയണം. അതിനു വേണ്ടി വാദിക്കാൻ നിങ്ങൾ മുന്നേ പറക്കണം.

പുതിയതായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ‘കില’ നൽകുന്ന പരിശീലനത്തിൻറെ ഭാഗമായി നൽകിയിരിക്കുന്ന കൈപുസ്തകങ്ങളാണ് ഇതോടൊപ്പമുള്ളത്. തൃണമൂലതലത്തിൽ ഇടപെടാൻ ഉതകുന്ന തരത്തിലുള്ള പഠന പുസ്തകങ്ങൾ. ഈ കാര്യങ്ങൾ മുഴുവൻ മനസ്സിലാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികൾ എല്ലായിടത്തും ഉണ്ടായാൽ സാധാരണജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്ക് സമഗ്രമായ പരിഹാരമാകും. നാട്ടിൽ കോടതിയുടേയും പോലീസിന്റെയും ജോലി കുറയും. ഈ കൈപുസ്തകങ്ങൾ മുഴുവൻ മനസ്സിരുത്തി പഠിക്കാൻ, പ്രവർത്തിയിൽ കൊണ്ടുവരാൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും അവസരം ഉണ്ടാകട്ടെ, ഭാവുകങ്ങൾ !

Sherry J Thomas

Share News