തിരുപ്പതി ക്ഷേത്രം വ്യാഴാഴ്ച തുറക്കും
ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം വ്യാഴാഴ്ച മുതല്‍ ദര്‍ശനത്തിനായി തുറക്കും. 6000 പേരെ മാത്രമേ ഒരു ദിവസം അനുവദിക്കൂ. തിങ്കളാഴ്ച മുതല്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെങ്കിലും ഭക്തര്‍ക്ക് വ്യാഴാഴ്ച മുതലാണ് പ്രവേശനം. ആദ്യ മൂന്ന് ദിവസം ജീവനക്കാര്‍ക്ക് മാത്രമാണ് പ്രവേശനം.
10 വയസില്‍ താഴെയുള്ളവരെയും 65ന് മുകളില്‍ ഉള്ളവരെയും അനുവദിക്കില്ല. മണിക്കൂറില്‍ 300 മുതല്‍ 500 വരെ ഭക്തര്‍ക്കാവും ദര്‍ശന സൗകര്യം. ഭക്തര്‍ മാസ്ക് ധരിക്കണം. ആറടി അകലം പാലിക്കുകയും വേണം. രാവിലെ 6.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് ദര്‍ശന സമയം.