” ഞാൻ ഇല്ലെങ്കിലും നിങ്ങൾ എന്റെ മകനെ നോക്കണം എന്ന് ” ആ വാക്കുകൾ ആണ് ഇന്നും എന്റെ പ്രോത്സാഹനം. – സാബു ജോർജ്ജ്

Share News

എന്റെ സ്നേഹമുള്ള അമ്മച്ചി എന്നിൽ നിന്നും സ്വർഗ്ഗത്തിലേയക്ക് പോയിട്ട് 5 വർഷമായി. എന്നെ അറിയാവുന്ന എനിക്ക് അറിയാവുന്ന എല്ലാവർക്കും സ്നേഹം തന്ന അമ്മയായിരുന്നു എന്റെ അമ്മച്ചി ലില്ലിജോർജ്ജ്.

ആര് വന്നാലും എന്റെ അമ്മച്ചി പറയുമായിരുന്നു ” ഞാൻ ഇല്ലെങ്കിലും നിങ്ങൾ എന്റെ മകനെ നോക്കണം എന്ന് ” ആ വാക്കുകൾ ആണ് ഇന്നും എന്റെ പ്രോത്സാഹനം.

അമ്മച്ചി മരിച്ച ഒക്ടോബർ 29 ന് ഞാൻ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലായിരുന്നു. എന്റെ സഹപ്രവർത്തകർ മത്സരിക്കുന്ന വാർഡുകളിൽ ആ ദിവസം ഞാൻ സന്ദർശനം നടത്തുവായിരുന്നു. എന്റെ ഏറ്റവും പ്രിയ സഹപ്രവർത്തകനും സഹോദരതുല്യ സ്നേഹമുള്ള ജബ്ബാർ തച്ചയിലിന്റെ ഭാര്യ ഫാത്തിമ മത്സരിക്കുന്ന വാഴക്കുളം പഞ്ചായത്തിലായിരുന്നു ഞാൻ. 15 ദിവസം ആയി അമ്മച്ചി ആശുപത്രിയിൽ ആണ് . ആ സമയം ആശുപത്രിയിൽ നിന്നും വിളിവന്നു അമ്മച്ചിക്ക് അസുഖം കൂടുതൽ ആണെന്ന് . ഞാൻ ഉടൻ പുറപ്പെട്ടു – പക്ഷേ ഞാൻ എത്തിയപ്പോൾ എന്റെ ആൻഡ്രിയ മോൾ കരഞ്ഞു കൊണ്ട് പറഞ്ഞു ” അമ്മച്ചി പോയി എന്ന് ” നിശ്ചലമായ അമ്മച്ചിയെ ഞാൻ കണ്ടു. എന്നെ സ്നേഹിക്കുകയും എന്റെ പൊതുപ്രവർത്തനത്തിൽ ശകതിയുമായിരുന്ന എന്റെ അമ്മച്ചി എന്നിൽ നിന്നും പോയി. അമ്മച്ചി എന്റെ എല്ലാമാണ്, എന്റെ പെങ്ങൾ സജീടെയും . കഴിഞ്ഞ 40 വർഷം ഒരു പാർട്ടിയിൽ തന്നെ ഉറച്ച് നിന്നത് എന്റെ അമ്മച്ചിടെ വാക്കുകൾ ആണ് .

അമ്മമാർ നഷ്ടപ്പെട്ടു പോയ എല്ലാ മക്കൾക്കും വേണ്ടി ഞാൻ ഈ വാക്കുകൾ സമർപ്പിക്കുന്നു.

എന്റെ അമ്മച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🏻

സാബു ജോർജ്ജ്

Share News