ആപ്പിളും ഗൂ​ഗി​ളും ടി​ക് ടോ​ക് നീ​ക്കി

Share News

ന്യൂഡൽഹി: കേന്ദ്രസർക്കാർ 59 ചൈനീസ്​ ആപ്പുകൾ നിരോധിച്ച തീരുമാനം പ്രഖ്യാപിച്ചതിന്​ പിന്നാലെ ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്​ ​സ്​റ്റോറിൽ നിന്നും ടിക്​ ടോകിനെ നീക്കി. തിങ്കളാഴ്​ച രാത്രി വരെ ഇരു സ്​റ്റോറുകളിൽ ആപ്പ്​ ലഭ്യമായിരുന്നുവെങ്കിലും ചൊവ്വാഴ്​ച രാവിലെയോടെ നീക്കുകയായിരുന്നു.

നിലവിൽ ടിക്​ ടോക്​ ഡൗൺലോഡ്​ ചെയ്​തവർക്ക്​ ആപ്പ്​ ഉപയോഗിക്കാൻ കഴിയുമെന്നാണ്​ സൂചന. എന്നാൽ ഒൗദ്യോഗികമായി ടിക്​ ടോക്​ നിരോധനം നില നിൽക്കും. ടിക്​​ ടോക്​ പുതുതായി ആർക്കും ഡൗൺലോഡ്​ ചെയ്യാൻ സാധിക്കില്ല. അതേസമയം, കേന്ദ്രസർക്കാർ നിരോധിച്ച ആപ്പുകളിൽ ഭൂരിപക്ഷവും ഇപ്പോഴും ലഭ്യമാണ്​.

നിരോധനത്തിൽ ടിക്​ ടോകിൻെറ പ്രതികരണം പുറത്ത്​ വന്നിട്ടുണ്ട്​. കേന്ദ്രസർക്കാർ പ്രതിനിധികളെ ​കണ്ട്​ ഇക്കാര്യത്തിൽ വിശദീകരണം നൽകുമെന്നാണ്​ അധികൃതർ അറിയിച്ചിരിക്കുന്നത്​. ഇന്ത്യൻ നിയമമനുസരിച്ചുള്ള ഡാറ്റ സുരക്ഷിതത്വവും സ്വകാര്യതയും ടിക്​ടോക്​ പാലിക്കുമെന്ന്​ കമ്പനിയുടെ ഇന്ത്യ മേധാവി നിഖിൽ ഗാന്ധി പറഞ്ഞു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു