ഇന്ന് ഹിരോഷിമദിനം.

Share News

ലോകം മുഴുവൻ ഹിരോഷിമയെപ്പറ്റിയും, ലോക യുദ്ധത്തെപ്പറ്റിയും ചിന്തിക്കുന്നു.

രണ്ടാം ലോകമഹായുദ്ധക്കാലത്ത്, 1945ൽ, ഇതേപോലെ ഒരു ആഗസ്റ്റ് 6 നാണ് അമേരിക്ക ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബിനെ ഹിരോഷിമയുടെ നെഞ്ചിലേക്ക് തൊടുത്തത്.

1.4 ലക്ഷം പേർ മരണമടഞ്ഞ, ലോക ഗതിയെത്തന്നെ മാറ്റി മറിച്ച ആ സംഭവം നമുക്ക് നൽകുന്നത് വലിയ തിരിച്ചറിവുകളാണ്. യുദ്ധമല്ല സമാധാനമാണ് ലോക പുരോഗതിക്കാവശ്യം എന്ന ചിന്ത അതിനു ശേഷം ലോകം മുഴുവൻ പരന്നു.

തകർച്ചയിൽ നിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ എങ്ങനെ ഉയരാം എന്ന് ജപ്പാൻ ലോകത്തിന് മുൻപിൽ തെളിയിച്ചു.

ഇന്ന് കോവിഡ് പോലെ ഒരു വിപത്തിന്റെ ആക്രമണത്തിൽ പകച്ചു നിൽക്കുന്ന ലോകത്തിന് ജപ്പാൻ ഒരു മാതൃകയാണ്. അതിജീവനത്തിന്റെ മാതൃക.

ഈ വർഷം കൊഴിഞ്ഞു പോയ 217 ദിനങ്ങളെക്കാൾ ഇനി നമുക്ക് മുന്നിൽ ബാക്കി നിൽക്കുന്ന 147 ദിവസങ്ങൾ എങ്ങനെ മികച്ചതാക്കാൻ കഴിയും എന്ന് ചിന്തിക്കാം.

എല്ലാവർക്കും ശുഭദിനം നേരുന്നു 💐

Share News