നാട്ടുകാർക്കാവേശമായി തുരങ്കപാത സർവ്വേ സംഘം

Share News

തിരുവമ്പാടി:
മറിപ്പുഴ തൂക്കുപാലം ശ്രമദാനമായി പുതുക്കി പണിതു.
ആനക്കാംപൊയിൽ കള്ളാടി മേപ്പാടി സർവ്വേ സംഘം ഇന്നലെ മറിപ്പുഴയിൽ എത്തിചേർന്നതോടുകൂടി ആ പ്രദേശത്തിലുള്ള ജനങ്ങൾ ആകെ ആവേശത്തിലാണ്.ഇന്നലെ പുഴക്ക് അക്കരെ എത്താൻകഴിയാതിരുന്നസർവ്വേ ടീമിന് കടന്നുപോകാൻ തകർന്നുകിടന്നിരുന്ന തൂക്കുപാലം ഒറ്റദിവസംകൊണ്ട് തദ്ദേശവാസികളായ ജനങ്ങൾശ്രമദാനമായി യാത്രാസജ്ജമാക്കിയിരിക്കുന്നത്.
ഇതോടു കൂടി സർവ്വേ സംഘത്തിന് മുന്നിലുണ്ടായിരുന്ന പ്രധാനതടസ്സം മറികടന്നു.
പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ 70 മീറ്റർ നീളമുള്ള താൽകാലിക തൂക്കുപാലമാണ് തടികൾ ഉപയോഗിച്ച് ബലപ്പെടുത്തിയത്. ശ്രീ.ടോമി കൊന്നയ്ക്കൽ,അപ്പച്ചൻ തെക്കേക്കുറ്റ്, ഫിലിപ്പ് മാലശ്ശേരി, ബാബു കളത്തുർ തുടങ്ങിയവർ നേതൃത്വം നൽകി*

Share News