നാട്ടുകാർക്കാവേശമായി തുരങ്കപാത സർവ്വേ സംഘം

Share News

തിരുവമ്പാടി:മറിപ്പുഴ തൂക്കുപാലം ശ്രമദാനമായി പുതുക്കി പണിതു.ആനക്കാംപൊയിൽ കള്ളാടി മേപ്പാടി സർവ്വേ സംഘം ഇന്നലെ മറിപ്പുഴയിൽ എത്തിചേർന്നതോടുകൂടി ആ പ്രദേശത്തിലുള്ള ജനങ്ങൾ ആകെ ആവേശത്തിലാണ്.ഇന്നലെ പുഴക്ക് അക്കരെ എത്താൻകഴിയാതിരുന്നസർവ്വേ ടീമിന് കടന്നുപോകാൻ തകർന്നുകിടന്നിരുന്ന തൂക്കുപാലം ഒറ്റദിവസംകൊണ്ട് തദ്ദേശവാസികളായ ജനങ്ങൾശ്രമദാനമായി യാത്രാസജ്ജമാക്കിയിരിക്കുന്നത്.ഇതോടു കൂടി സർവ്വേ സംഘത്തിന് മുന്നിലുണ്ടായിരുന്ന പ്രധാനതടസ്സം മറികടന്നു.പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ 70 മീറ്റർ നീളമുള്ള താൽകാലിക തൂക്കുപാലമാണ് തടികൾ ഉപയോഗിച്ച് ബലപ്പെടുത്തിയത്. ശ്രീ.ടോമി കൊന്നയ്ക്കൽ,അപ്പച്ചൻ തെക്കേക്കുറ്റ്, ഫിലിപ്പ് മാലശ്ശേരി, ബാബു കളത്തുർ തുടങ്ങിയവർ നേതൃത്വം നൽകി*

Share News
Read More

ദൈവത്തിന്റെ സ്വന്തം നാട്ടിൽ വലിയ പ്രത്യാശയോടെ നമുക്ക് പരസ്പരം കരുത്ത്‌ പകരാം.

Share News

നമ്മുടെ നാട്ടിലെ സാധാരണക്കാരായ മനുഷ്യർ, മറ്റുള്ളവരുടെ വേദനയിലും വിഷമത്തിലും പങ്കാളികളാകുന്ന നല്ല സംസ്കാരം നമ്മുടെ ഗ്രാമങ്ങളിലുണ്ട്. കോഴിക്കോട് കരിപ്പൂരും, ഇടുക്കിയിലെ പെട്ടിമുടിയിലും അപകടവും ദുരന്തവുമുണ്ടായപ്പോൾ ഓടിയെത്തിയതും ആ നാട്ടിലെ സാധാരണക്കാരായ മനുഷ്യർതന്നെ. കോവിഡ് ഭീതിയും മറ്റ് പ്രതിസന്ധികളും അവരെ തളർത്തിയില്ല.വിമാനത്താവളത്തിലാണെങ്കിലും തേയിലതോട്ടത്തിലാണെങ്കിലും രക്ഷാപ്രവർത്തനത്തിന്റെ പരിമിതികളും നമ്മൾ കണ്ടു. മരിച്ച മനുഷ്യരുടെ കുടുംബങ്ങൾക്കു നൽകിയ സഹായവും, അധികാരികളുടെ സന്ദർശനവും ചർച്ചചെയ്യപ്പെട്ടു. ഇടുക്കിയിലെ തേയില തോട്ടത്തിലെ കൊച്ചുകുടിലുപോലുമല്ലാത്ത ചെറിയ മുറികളിൽ, ലയങ്ങളിൽ അന്തിഉറങ്ങുന്നവരുടെ അവസ്ഥ മാധ്യമങ്ങൾ ഒരിക്കൽകൂടി അവതരിപ്പിച്ചു. മാധ്യമപ്രവർത്തകർ […]

Share News
Read More