രണ്ടു നേതാക്കൾക്കും പൊതുവായ ഒരു ശരീരഭാഷയുണ്ടായിരുന്നു. സ്നേഹം നിറയുന്ന കള്ളച്ചിരി.

Share News

കേരളത്തിനു ലഭിച്ച ഏറ്റവും പ്രഗത്ഭരും ജനകീയരുമായ രണ്ടു നേതാക്കളായിരുന്നു ലീഡർ കെ കരുണാകരനും സഖാവ് ഇ കെ നയനാരും. രണ്ടു പേരും കണ്ണൂർ സ്വദേശികൾ. കെ.കരുണാകരൻ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെയാകെ ലീഡർ. സഖാവ് ഇ.കെ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പോരാളി. രാഷ്ട്രിയദർശങ്ങളുടെ വ്യത്യസ്ഥ ധ്രുവങ്ങളിൽ സഞ്ചരിക്കുമ്പോഴും പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ സ്നേഹ ബന്ധം പുലർത്തിയിരുന്നവർ നവ കേരളം സൃഷ്ടിച്ചെടുക്കുന്നതിൽ അനന്യമായ പങ്കുവഹിച്ചവർ.ഒരു കാര്യം ഓർക്കുന്നു.കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിന് വിത്തുപാകിയതും പൂർത്തിയാക്കിയതും കെ.കരുണാകരനായിരുന്നു എന്നാൽ ഉദ്ഘാടനം നിർവഹിച്ചത് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ. ഉദ്ഘാടന ചടങ്ങിലേക്ക് കെ കരുണാകരനെ പ്രത്യകമായി ക്ഷണിക്കാനും അദ്ദേഹത്തെ ബഹുമാനപൂർവ്വം ആദരിക്കാനും ഇ.കെ. നായനാർ തയ്യാറായി.ചികിത്സാർത്ഥം അമേരിക്കയിലേക്കു പോകാൻ ഡൽഹി കേരള ഹൌസിലെത്തിയ കെ.കരുണാകരൻ്റെ മകൾ പത്മജയെ അന്നു അവിടെ ഉണ്ടായിരുന്ന മുഖ്യമന്ത്രി ഇ.കെ.നായനാർ “മോളെ ഗുരുവായൂരപ്പൻ കാത്തുകൊള്ളും” എന്നു പറഞ്ഞാണ് ആശ്വസിപ്പിച്ചത്.രണ്ടു നേതാക്കൾക്കുംപൊതുവായ ഒരു ശരീരഭാഷയുണ്ടായിരുന്നു.സ്നേഹം നിറയുന്ന കള്ളച്ചിരി

.മുൻ മന്ത്രി പ്രൊഫ.കെ.വി.തോമസ് ഫേസ് ബുക്കിൽ എഴുതിയത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു