യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു

Share News

ന്യൂഡല്‍ഹി: യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു. തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയായിരുന്നു റഷീദ് ഖാമീസ് അല്‍ ആണ് രാജ്യം വിട്ടത്. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ഡല്‍ഹിയില്‍ നിന്നും യു.എ.ഇയിലേക്ക് കടന്നത്.

ഇയാള്‍ തിരുവനന്തപുരത്തേക്ക് നിന്ന് ഞായറാഴ്ചയാണ് ഡല്‍ഹിയിലേക്ക് പോയത്.സ്വർണം കണ്ടെത്തിയ പാഴ്‌സൽ വന്നത് ആറ്റാഷെയുടെ പേരിൽ ആയിരുന്നു. ഇയാളുടെ സഹായം സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് കിട്ടിയിട്ടുണ്ട് എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് അറ്റാഷെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയാതെ യു.എ.ഇയിലേക്ക് കടന്നത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു