ഭർത്താവും സുഹ്യത്തുക്കളും ചേർന്ന് പീഡിച്ചിച്ച യുവതിയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയ നൗഫൽ, ജവാദ്, ഫാറൂഖ് എന്നിവരാണിത്.

Share News

ഭർത്താവും സുഹ്യത്തുക്കളും ചേർന്ന് പീഡിച്ചിച്ച യുവതിയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയ നൗഫൽ, ജവാദ്, ഫാറൂഖ് എന്നിവരാണിത്.സുഹ്യത്തുക്കളുടെ വീട്ടിൽ നിന്നും വരുന്ന വഴി യുവതിയും കുഞ്ഞും നൗഫലിന്റെ കാറിനു മുൻപിലേക്കു വരുകയും കൈ കാണിച്ച് കാർ നിർത്തിക്കുകയും തന്നെ കുറച്ചു പേർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുന്നു എന്നു പകുതി അബോധാവസ്ഥയിൽ വിളിച്ചു പറഞ്ഞു

.ആദ്യം പകച്ചുപോയെങ്കിലും സുഹ്യത്ത് ഷാജുവിനൊപ്പം യുവതിയെയും കുഞ്ഞിനെയും പോത്തൻകോട് വീട്ടിലെത്തിച്ചു, പോകുന്ന വഴിക്ക് പോലിസിനെയും വിവരമറിയിച്ചു.പോലിസിന്റെ നിർദ്ദേശമനുസരിച്ച് അവർ വരുന്നതുവരെ അവിടെ തന്നെ കാവൽ നിന്നു. ഈ സമയം സുഹ്യത്തുക്കളായ ജവാദിനെയും ഫാറൂഖിനെയും വിളിച്ചു വരുത്തിയിരുന്നു. പോലിസ് എത്തുന്നതിനു മുമ്പ് ഭർത്താവ് അവിടെയെത്തി യുവതിയേയും കുഞ്ഞിനെയും കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെങ്കിലും ഭർത്താവിനെയും അവർ തടഞ്ഞുവെച്ചു. ഭാര്യ കള്ളം പറയുകയാണെന്നും,മദ്യപിക്കുക മാത്രമാണ് ചെയ്തതെന്നും ആരും പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, ചോദിക്കാൻ നിങ്ങളാരാണെന്നും ചോദിച്ചു കൊണ്ട് ഇവരോട് കയർത്തു.എന്നിട്ടും പ്രതിയായ ഭർത്താവിനെ തടഞ്ഞു നിർത്തി പോലിസിലേൽപ്പിച്ചു.കുഞ്ഞ് അപ്പോഴും പേടിച്ച് കട്ടിലിനടിയിൽ കയറി കരയുകയായിരുന്നെന്നും ഇവർ പറയുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അവരെ രക്ഷിച്ചതിൽ അഭിമാനം തോന്നുന്നതായും ഈ യുവാക്കൾ പറയുന്നു.

കാര്യവട്ടം ഗവൺമെന്റ് കോളേജിൽ ഡിഗ്രി പഠനം പൂർത്തിയാക്കി നിൽക്കുകയാണ് നൗഫലും ജവാദും ഫാറൂഖും. ഇവർക്കൊപ്പമുണ്ടായിരുന്ന ഷാജുവിനും അഭിനന്ദനങ്ങൾ

ഉദയകുമാർ കെ

ഫേസ്ബുക്കിൽ എഴുതിയത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു