ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ് വിഭാഗത്തെ യു​ഡി​എ​ഫി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. ഇ​ന്ന് ചേ​ര്‍​ന്ന മു​ന്ന​ണി​യോ​ഗ​മാ​ണ് അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ജോ​സ് കെ. ​മാ​ണി പ​ക്ഷ​ത്തെ പു​റ​ത്താ​ക്കി​യെ​ന്ന കാ​ര്യം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബെ​ഹ​നാ​ന്‍ സ്ഥി​രീ​ക​രി​ച്ചു.

മുന്നണി നിര്‍ദേശം അംഗീകരിക്കാത്ത ജോസ് കെ മാണി പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ തുടര്‍ന്നുള്ള യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ല. ലാഭനഷ്ടങ്ങള്‍ നോക്കിയല്ല തീരുമാനമെടുത്തതെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തെച്ചൊല്ലി ദിവസങ്ങളായി നീളുന്ന തര്‍ക്കമാണ് ജോസ് പക്ഷത്തിന്റെ പുറത്താക്കലില്‍ എത്തിയത്. നേരത്തെയുള്ള ധാരണ അനുസരിച്ച്‌ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്കു കൈമാറണമെന്ന് ജോസഫ് പക്ഷം ആവശ്യപ്പെട്ടു വരികയാണ്. മുന്നണി നേതൃത്വം ഇടപെട്ട് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയെങ്കിലും ജോസ് പക്ഷം തള്ളുകയായിരുന്നു. കോട്ടയത്ത് ഇത്തരത്തിലൊരു ധാരണയില്ലെന്നാണ് ജോസ് കെ മാണി പക്ഷം പറയുന്നത്.

ആവശ്യത്തിനു സമയം നല്‍കിയിട്ടും തര്‍ക്ക പരിഹാരത്തിനു ജോസ് പക്ഷം വഴങ്ങിയില്ലെന്ന് ബെന്നി ബെഹനാന്‍ കുറ്റപ്പെടുത്തി. പല തലത്തില്‍ ചര്‍ച്ച നടത്തിയിട്ടും സഹകരിച്ചില്ല. ഇങ്ങനെ ഒരു ഘടകകക്ഷിക്കു തുടരാനാവില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു