
ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടും: പിജെ ജോസഫ്
തൊടുപുഴ: ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ യുഡിഎഫ് കൂടുതല്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ പ്രസ്താവിച്ചു.
യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാനായി വീണ്ടും നിയമിതനായ അഡ്വ. എസ് അശോകനും, കണ്‍വീനറായി നിയമിതനായ പ്രൊഫ. എംജെ ജേക്കബ്ബും, സെക്രട്ടറിയായി നിയമിതനായ കെ സുരേഷ് ബാബുവും ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് തൊടുപുഴ രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയാണ് യുഡിഎഫിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡിസിസി പ്രസിഡന്‍റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തി.
അഡ്വ. ഇ എം ആഗസ്തി എക്സ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ്, മുന്‍ ഡിസിസി പ്രസിഡന്‍റ് അഡ്വ. ജോയി തോമസ്, എകെ മണി എക്സ് എംഎല്‍എ, മാത്യു സ്റ്റീഫന്‍ എക്സ് എംഎല്‍എ, കെപിസിസി സെക്രട്ടറിമാരായ തോമസ് രാജന്‍, അഡ്വ. എംഎന്‍ ഗോപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ്, കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, തൊടുപുഴ മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ സിസിലി ജോസ്, കെപിസിസി എക്സിക്യുട്ടിവ് മെമ്പര്‍ റ്റി ജി ഗോപാലകൃഷ്ണ കൈമള്‍, കെപിസിസി മെമ്പര്‍ ശ്രീമന്തിരം ശശികുമാര്‍, സി പി മാത്യു, ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സി പി കൃഷ്ണന്‍, ആര്‍ എസ് പി സംസ്ഥാന കമ്മറ്റി അംഗം സെബാസ്റ്റന്‍ വിളക്കുന്നേല്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ അഡ്വ. ജോസഫ് ജോണ്‍, അഡ്വ. തോമസ് പെരുമന, കേരള കോണ്‍ഗ്രസ്
(ജേക്കബ്ബ്) ജില്ലാ പ്രസിഡന്‍റ് മാര്‍ട്ടിന്‍ മാണി, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ പ്രസിഡന്‍റ്
സി കെ ശിവദാസ്, ജനതാദള്‍ (യു) ജില്ലാ പ്രസിഡന്‍റ് രാജു മുണ്ടക്കാട്ട്, തുടങ്ങിയ
യുഡിഎഫിന്‍റെ പ്രമുഖ നേതാക്കള്‍ പ്രസംഗിച്ചു.
ആര്‍എസ്പി ജില്ലാ സെക്രട്ടറി ജി ബേബി സ്വാഗതവും, യുഡിഎഫ് കണ്‍വീനര്‍
പ്രൊഫ, എം ജെ ജേക്കബ്ബ് കൃതജ്ഞതയും പറഞ്ഞു.