അൺലോക്ക്: രാജ്യത്തെ സിനിമാ തീയറ്ററുകള്‍ അടുത്തമാസം തുറന്നേക്കും
ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ശുപാര്‍ശ. സെപ്റ്റംബര്‍ മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലോക്ഡൗണിന്റെ ഭാഗമായി മാര്‍ച്ചിലാണ് തിയേറ്ററുകള്‍ അടച്ചത്. അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഉന്നതാധികാരസമിതി കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു.
രാജ്യത്തെ സിനിമാ രംഗം സജീവമാകുന്നതോടെ നിരവധി പേര്‍ക്ക് താത്ക്കാലിക തൊഴിലടക്കം ലഭിക്കുമെന്നും ശിപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു. തിയേറ്ററുകള്‍ മാത്രമുള്ള സമുച്ഛയങ്ങളാകും ആദ്യ ഘട്ടത്തില്‍ തുറക്കാന്‍ അനുവദിക്കുക. മാളുകളിലെ മള്‍ട്ടിസ്ക്രീനിംഗ് തിയേറ്ററുകള്‍ക്കായിരിക്കും രണ്ടാം ഘട്ടത്തില്‍ അനുമതി നല്‍കുക.
കര്‍ശന ഉപാധികളോടെയാകും തിയേറ്ററുകള്‍ തുറക്കുക. ഇതിനായി പ്രത്യേക മാര്‍ഗ്ഗ രേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ഒന്നിടവിട്ടുള്ള നിരകളിലാകും ആളുകളെ അനുവദിക്കുക. മൊത്തം സീറ്റിന്റെ മൂന്നില്‍ ഒന്നില്‍ മാത്രമേ പ്രവേശനാനുമതി നല്‍കൂ. രണ്ടു ബുക്കിംഗുകള്‍ക്കിടയില്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിടണമെന്നാണ് നിലവിലെ ശുപാര്‍ശ.ഒരു കുടുംബത്തിലെ ആളുകള്‍ക്ക് തിയേറ്ററിനുള്ളില്‍ അടുത്തടുത്തിരിക്കാമെന്ന വ്യവസ്ഥയും ശുപാര്‍ശയിലുണ്ട്.
ഇതിനോട് തിയേറ്റര്‍ ഉടമകള്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം. ടിക്കറ്റ് നിരക്ക് കൂട്ടേണ്ട സാഹചര്യവും ഇതുണ്ടാകും