
കവി ഏഴാച്ചേരി രാമചന്ദ്രന് വയലാർ പുരസ്കാരം.
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ‘ഒരു നോര്‍വീജിയന്‍ വേനല്‍ക്കാലം’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.
മസ്ക്കറ്റ് ഹോട്ടലില്‍ ചേര്‍ന്ന പുരസ്കാര നിര്‍ണയ സമിതി യോഗത്തിനു ശേഷം വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്ബവടം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.
ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്പവുമാണ് അവാര്‍ഡ്. ഡോ. കെ. പി. മോഹനന് (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എന്‍. മുകുന്ദന്, പ്രൊഫ. അമ്ബലപ്പുഴ ഗോപകുമാര്‍ എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍.
കഴിഞ്ഞ വര്‍ഷം വിജെ ജെയിംസിന്റെ നിരീശ്വരന് എന്ന നോവലിന് ആയിരുന്നു പുരസ്കാരം.