വീണയും മുഹമ്മദ് റിയാസും വിവാഹിതരായി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ടി. കമലയുടെയും മകൾ ടി. വീണയും പി.എം. അബ്ദുൾ ഖാദർ – കെ.എം. അയിഷാബി ദമ്പതികളുടെ മകനും ഡി.വൈ. എഫ്. ഐ. അഖിലേന്ത്യാ പ്രസിഡണ്ടുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെ രാവിലെ 10.30നായിരുന്നു വിവാഹം.
വ്യവസായ മന്ത്രി ഇ.പി ജയരാജന് ,കോലിയക്കോട് എം.കൃഷ്ണന് നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
എസ്.എഫ്.ഐ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. പിണറായി വിജയന്റെ മകൾ വീണ ഐടി പ്രൊഫഷണലാണ്.
വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്