വാഹന പരിശോധനയും കേന്ദ്ര സംവിധാനത്തിന് കീഴിൽ

Share News

പൂർണ്ണമായും വെബ് അധിഷ്ഠിതമായ ഈ സംവിധാനത്തിൽ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കും.

✓മൊബൈൽ ആപ്ലിക്കേഷനില്‍ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ, സമയം, സ്ഥലം എന്നിവയടക്കം തത്സമയം റെക്കോർഡ് ചെയ്യപ്പെടുന്നു.

✓പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന് രാജ്യത്തെവിടെയും ഉള്ള വാഹനങ്ങളുടെ വിവരങ്ങളും, ഡ്രൈവിംഗ് ലൈസൻസുകളുടെ വിവരങ്ങളും പരിശോധനാ വേളയിൽ വിരൽത്തുമ്പിൽ ലഭ്യമായിരിക്കും.

✓കുറ്റപത്രം നൽകപ്പെട്ടാൽ ആ വിവരങ്ങൾ യഥാക്രമം കുറ്റം ആരോപിക്കപ്പെട്ട വാഹനത്തിന്റെയും, ഡ്രൈവറുടെയും ഓഫീസ് രേഖകളിൽ തൽസമയം തന്നെ ഓൺലൈനിലൂടെ പ്രതിഫലിക്കും.

✓അതുവഴി ഏതെങ്കിലും ഒരു വാഹനമോ, ഡ്രൈവറോ സ്ഥിരം നിയമലംഘകർ ആണോ എന്ന വിവരങ്ങളെല്ലാം എളുപ്പം മനസ്സിലാക്കാൻ സാധിക്കും.

✓ഗതാഗത നിയമ ലംഘനങ്ങൾക്ക് അന്യസംസ്ഥാന വാഹനങ്ങൾക്കെതിരെയും ഡ്രൈവർമാർക്കെതിരെയും, നിയമനടപടികൾ സ്വീകരിക്കാൻ നിലവിലുണ്ടായിരുന്ന ചില തടസ്സങ്ങൾ ഇതോടെ ഇല്ലാതാകും.

✓‌വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും തങ്ങളുടെ പേരിലുള്ള ട്രാഫിക് നിയമ ലംഘനങ്ങളുടെ വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാനും, പിഴയടക്കാനും സാധിക്കും.

ചുരുക്കത്തില്‍ :

ഒരു ട്രാഫിക് നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കുക എന്നത് വളരെ എളുപ്പവും സുതാര്യവും ആകും.

സമയനഷ്ടം ഒഴിവാകും.
ട്രാഫിക് എൻഫോഴ്സ്മെൻറ് തികച്ചും paperless ആകും.

പരിശോധനാ വേളയിൽ തന്നെ കാർഡ് ഉപയോഗിച്ച് പിഴ ഒടുക്കുവാനുള്ള സൗകര്യം ഉണ്ടാകും.

ഓഫീസുകളിലെ അനാവശ്യ തിരക്കുകൾ ഒഴിവാക്കാൻ സാധിക്കും.

രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ വിവരങ്ങൾ യഥാസമയം SMS അലർട്ട് ആയി ലഭ്യമാകും. ഈ സൗകര്യം ലഭ്യമാകാൻ എല്ലാവരും തങ്ങളുടെ മൊബൈൽ നമ്പർ വാഹനവുമായി ലിങ്ക് ചെയ്യേണ്ടതാണ്.

വാഹനപരിശോധനയുമായി ബന്ധപ്പെട്ട്‌ നടക്കാനിടയുള്ള എല്ലാവിധ തട്ടിപ്പുകൾക്കും വിരാമമാകും.

വാഹന രേഖകൾ കയ്യിൽ കൊണ്ടു നടക്കേണ്ടി വരില്ല. ഡോക്യുമെന്റുകളെല്ലാം ഡിജിറ്റൈസ് ചെയ്തു ഉപയോഗിക്കാം.
✓തുടർനടപടികൾക്കായി ഓഫീസുകളിൽ കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ ഇല്ലാതാകും.

പരിശോധനാ വിവരങ്ങൾ ആർക്കും എവിടെയും പരിശോധിക്കാം എന്നതിനാൽ സുതാര്യത കൈവരുന്നു. അതുവഴി ഉദ്യോഗസ്ഥരെ സംശയിക്കുന്ന സ്ഥിതിവിശേഷം ഇല്ലാതാകും.

എറണാകുളം ജില്ലയില്‍ ഇചലാന്‍ മുഖേനയുള്ള ട്രാഫിക് എന്‍ഫോഴ്സ്മെന്റ് 12.06.2020 വെള്ളിയാഴ്ച തുടക്കം കുറിച്ചു._

സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തി ഫലപ്രദമായ, സമഗ്രമായ ഒരു ട്രാഫിക് എൻഫോഴ്സ്മെൻറ് സംവിധാനമാണ് ഇ_ചലാൻ.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു